ബിഹാർ: ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ്, ഭാര്യ നോക്കി നിൽക്കേ തൂങ്ങി മരിച്ചു. സുപോളിലെ ത്രിവേണിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നത്. മഹേഷുവ പഞ്ചായത്തിലെ പക്രി വാർഡ് നമ്പർ 17-ൽ താമസിക്കുന്ന വിഷ്ണുദേവ് യാദവിന്റെ മകൻ കുമുദ് കുമാർ (25 വയസ്സ്) ആണ് മരിച്ചത്. മുനിസിപ്പൽ കൗൺസിൽ പ്രദേശത്തെ വാർഡ് നമ്പർ 18-ൽ സ്ഥിതി ചെയ്യുന്ന ജയ്കുമാർ യാദവിന്റെ വാടക വീട്ടിലാണ് കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഭാര്യയോടൊപ്പം താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ മരിച്ചയാളുടെ 22 കാരിയായ ഭാര്യ ചന്ദ കുമാരിയും മുറിയിൽ ഉണ്ടായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തപ്പോൾ, ഭാര്യയുടെ നിലവിളി കേട്ട് സമീപത്തുള്ള ആളുകൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറി ജയകുമാറിനെ കുരുക്കിൽ നിന്ന് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് പോലീസ് കണ്ടെടുത്ത ഒരു ആത്മഹത്യാക്കുറിപ്പിൽ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണങ്ങൾ പരാമർശിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ കുമുദ് കുമാർ തന്റെ ഭാര്യ ചന്ദ കുമാരി മധേപുര ജില്ലയിലെ മഹേഷുവ ഗ്രാമത്തിൽ താമസിക്കുന്ന മജേബുൾ ഹയാത്ത് എന്ന യുവാവുമായി ബന്ധത്തിലാണെന്നും. ഇതാണ് താൻ ജീവനൊടുക്കാൻ കരണമെന്നുമാണ് പരാമർശിച്ചിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പിൽ ഭാര്യ ചന്ദകുമാരിയെ ഉപദ്രവിക്കരുതെന്നും യുവാവ് പോലീസിനോട് അഭ്യർത്ഥിച്ചിരുന്നു. ഭാര്യയ്ക്ക് വേണ്ടി യുവാവ് 35,000 രൂപ മാറ്റി വച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ യുവാവിന്റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.