കോഴിക്കോട് ശാരദാ മന്ദിരത്തിന് സമീപം സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ശാരദാ മന്ദിരത്തിന് സമീപം സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. ശാരദാ മന്ദിരത്തിനടുത്തു വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച മുoബൈ സ്വദേശികളായ സൽമ ഖാദർ ഖാൻ (42 ) ശ്രദ്ധ രമേശ് ഓഡൽ (39) എന്നിവരെ നല്ലളം പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് പണിക്കൂലി വ്യവസ്ഥയിൽ സ്വർണാഭരണങ്ങൾ നിർമ്മിച്ചു കൊടുക്കുന്ന രണ്ട് പേരില്‍ നിന്നാണ് ഇവര്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. ചെറുവണ്ണൂർ റഹ്മാൻ ബസാറിലുള്ള വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. പുതുതായി തുടങ്ങുന്ന സ്വർണാഭരണ ബിസിനസ് ആവശ്യത്തിന് ആഭരണങ്ങളുടെ മോഡൽ കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്.

150 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളുമായി പ്രതികള്‍ മുങ്ങുകയും ചെയ്തുവെന്നായിരുന്നു പരാതി. പരാതി ലഭിച്ചതിനെ തുടർന്ന് നല്ലളം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങി. പ്രതികള്‍ മംഗളൂരു ഭാഗത്തേക്ക് പോകുന്നുവെന്ന് മനസിലാക്കിയത് നിര്‍ണായകമായി. കാസർഗോഡ് പോലീസിന്റെ സഹായത്തോടെ ഹോസ്‌ദുർഗ് വെച്ച് പ്രതികളായ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് തടയുകയായിരുന്നു. ഇവരെ കസ്റ്റ‍ിയിലെടുത്ത് പരിശോധിച്ചപ്പോൾ സ്വർണ്ണഭരണങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...