കോഴിക്കോട് : സാമ്പത്തിക ക്രമക്കേട് നടത്തിയതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റിനെ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് കക്കോടി മടത്തില്‍ വീട്ടില്‍ ബീന എം. യുടെ ഏജന്‍സിയാണ് ജില്ലാ കളക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഹെഡ് പോസ്റ്റോഫീസുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.
ഏജന്റെന്ന നിലയില്‍ തുടര്‍ന്ന് ഇവര്‍ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താന്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഇവരുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിനോ സര്‍ക്കാരിനോ യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലെന്ന് ദേശീയ സമ്പാദ്യ പദ്ധതി കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.