തിരുവനന്തപുരം : സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാലുമാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടേതാണ് ശുപാര്‍ശ.
സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്ത് 60 ദിവസം കഴിയുമ്പോള്‍ പുനഃപരിശോധിക്കണം.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് സെക്രട്ടറിക്കു പുറമേ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ സത്യജിത് രാജന്‍, ടി.കെ.ജോസ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.