Tuesday, June 25, 2024 8:04 pm

തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം ; അയോധ്യയിൽ 3 പേരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 3 പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) കസ്റ്റഡിയിലെടുത്തു. ഇന്നലെ അയോധ്യ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. അയോധ്യയിൽ നടത്തിയ പരിശോധനയിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സംശയാസ്പദമായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ), പ്രശാന്ത് കുമാർ അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്. തീവ്രവാദ സംഘടനയുമായി ഇവർക്കുള്ള ബന്ധം നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും ഡിജിപി.

ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. പോലീസ് പരിശോധനയും, ഡ്രോണുകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കി. നൈറ്റ് വിഷൻ ഉപകരണങ്ങൾ (എൻവിഡി), സിസിടിവി ക്യാമറകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നഗരത്തിലുടനീളമുള്ള പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രമുഖരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുക്കും. ഒരുക്കങ്ങൾ തകൃതിയായി നടന്നുവരികയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ – തുമ്പമൺ – കോഴഞ്ചേരി റോഡിൻ്റെ കേടുപാടുകൾ ഉടൻ പരിഹരിക്കും

0
പത്തനംതിട്ട : ജില്ലയിലെ അടൂർ - തുമ്പമൺ - കോഴഞ്ചേരി റോഡിലെ...

ശക്തമായ കാറ്റിൽ ചെങ്ങന്നൂർ ഗവ ഐടിഐയിലെ ഫിറ്റർ വർക്ക് ഷോപ്പിന്റെ മുകളിലേക്കു മരം വീണു

0
ചെങ്ങന്നൂർ : ഇന്നത്തെ ശക്തമായ കാറ്റിൽ ചെങ്ങന്നൂർ ഗവ ഐടിഐയിലെ ഫിറ്റർ...

ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി

0
കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ...

ഡിജിറ്റൽ യുഗത്തിലും വായന പ്രസക്തം : അഡ്വ. റ്റി സക്കീർ ഹുസൈൻ

0
പത്തനംതിട്ട : ഡിജിറ്റൽ യുഗത്തിലും വായന പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് നഗരസഭ...