Friday, February 23, 2024 4:50 pm

എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര മാതൃകകള്‍ ടൂറിസത്തില്‍ സ്വീകരിക്കണം : ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര മാതൃകകള്‍ ടൂറിസത്തില്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരിസ്ഥിതി നശീകരണത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും പ്രകൃതിയെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിലാണ് ടൂറിസത്തിന്‍റെ ഭാവിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക’ എന്നതാണ് സെപ്റ്റംബര്‍ 30 വരെ നടക്കുന്ന ജിടിഎം-2023 ന്‍റെ പ്രമേയം.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വിവിധ നടപടികള്‍ക്ക് ലോകരാജ്യങ്ങള്‍ തയ്യാറാകുന്നത് ആശ്വാസകരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സുസ്ഥിരതയും ഉള്‍ക്കൊള്ളലും എന്ന ആശയത്തിന് അടുത്തിടെ നടന്ന ജി 20 ഉച്ചകോടിയിലും ഊന്നല്‍ നല്‍കിയിരുന്നു. പരിസ്ഥിതി, സംസ്കാരം, പൈതൃകം എന്നിവ സംരക്ഷിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഹരിത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം മാതൃകാപരമായ മാറ്റം വരുത്തിയിരിക്കുന്നത് സന്തോഷകരമാണ്. പ്രകൃതിയോടുള്ള ആദരവും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലുള്ള താത്പര്യവും പുരാതന കാലം മുതല്‍ക്ക് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. വിശാലമായ ചരിത്രവും സാംസ്കാരിക വൈവിധ്യവുമുള്ള ഇന്ത്യ അനന്തമായ സാധ്യതകളുള്ള പൈതൃക ടൂറിസം ശക്തിപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ മെട്രോ എക്സ്പെഡിഷന്‍ മാഗസിന്‍റെ പ്രത്യേക പതിപ്പ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ജിടിഎമ്മിന്‍റെ സെമിനാര്‍ സെക്ക്ഷന്‍  ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജിടിഎം 2023 ഹാന്‍ഡ്ബുക്ക് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഷെല്ലി സലെഹിന്‍ പ്രത്യേക പ്രഭാഷണം നടത്തി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് രഘുചന്ദ്രന്‍ നായര്‍, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം വൈസ് പ്രസിഡന്‍റ് എം.ആര്‍ നാരായണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് ഇ.എം നജീബ്, കെടിഎം മുന്‍ പ്രസിഡന്‍റ് ബേബി മാത്യു, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്‍റ് സുധീഷ്കുമാര്‍, കേരള ടൂറിസം ഡവലപ്മെന്‍റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, ജിടിഎം സിഇഒ സിജി നായര്‍, ജിടിഎം ജനറല്‍ കണ്‍വീനര്‍ പ്രസാദ് മഞ്ഞളി എന്നിവര്‍ പങ്കെടുത്തു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷം ഈ നമ്പരിലുള്ള ടിക്കറ്റിന് ; നിര്‍മല്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം അറിയാം…

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ...

ലോകനിലവാരത്തിലേക്ക് ഡ്രൈവിം​ഗ് ഉയർത്തുകയാണ് ലക്ഷ്യം, യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം : കെ ബി ഗണേഷ്...

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ് പരിഷ്കരണമെന്ന് ​ഗതാ​ഗത വകുപ്പ്...

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും : മന്ത്രി കെ രാജൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി...

കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

0
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ...