കൊല്‍ക്കൊത്ത : ബംഗാളില്‍ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും അക്രമത്തില്‍ കേടുപാടുണ്ടായിട്ടുണ്ട്. രാത്രിയായിരുന്നു അക്രമം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചാണ് സ്ഥിതി ശാന്തമാക്കിയത്.
നന്ദിഗ്രാമില്‍ 1622 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. ആദ്യ റൗണ്ടുകളില്‍ 8500 ഓളം വോട്ടുകള്‍ക്ക് മമത പിന്നിലായിരുന്നു. പിന്നീടാണ് വോട്ടുനിലയിലെ വ്യത്യാസം കുറഞ്ഞുവന്നത്. അവസാനഘട്ടങ്ങളില്‍ മമത വിജയിച്ചതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പിന്നീട് ഔദ്യോഗിക ഫലപ്രഖ്യാപനത്തിലാണ് 1622 വോട്ടുകള്‍ക്ക് മമത പരാജയപ്പെട്ടതായി സ്ഥീരീകരിച്ചത്.