Monday, April 21, 2025 9:04 pm

വമ്പൻ മാറ്റങ്ങളുമായി ഹാരിയറിനെ വിപണിയിൽ എത്തിച്ച് ടാറ്റ

For full experience, Download our mobile application:
Get it on Google Play

എസ്‍യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്‍യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്. നെക്സോണിപ്പോലെ ഫിയർലെസ്, പ്യുവർ, അഡ്വഞ്ചർ തുടങ്ങി വിവിധ പെർസോണകളിൽ പുതിയ ഹാരിയർ ലഭിക്കും. വിപ്ലവകരമായ മാറ്റങ്ങളല്ല കാലികമായ മാറ്റങ്ങളാണ് ടാറ്റ ഹാരിയറിന് വരുത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും സ്റ്റൈലിഷായ എസ്‍യുവിയാണ് ഹാരിയർ എന്ന് പറയാം. നെക്സോണിനെപ്പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് പുതിയ എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. ഏറെയും മാറ്റങ്ങൾ വന്നിരിക്കുന്നത് മുൻഭാഗത്തിനാണ്.

മുൻഭാഗം കൂടുതൽ ഷാർപ്പറും മോഡേണുമാണ്. ഗ്രില്ലിന്റെ മുകളിൽ ബോണറ്റിനോട് ചേർന്നാണ് ഫുൾ ലെങ്ത് എൽഇഡി ലൈറ്റ്ബാർ. പിന്നിലും മുന്നിലുമുള്ള ഈ എൽഇഡി ബാറിലാണ് വെൽക്കം ഗുഡ് ബൈ അനിമേഷനുകൾ. ഹാരിയറിന്റെ ലുക്ക് സ്റ്റൈലനാക്കുന്നതിൽ ഈ എൽഇഡി ബാറുകൾക്ക് വലിയ പങ്കുണ്ട്. രാത്രി കാലങ്ങളിൽ വാഹനത്തിന്റെ പകിട്ട് വർധിപ്പിക്കും. ഇലക്ട്രിക് കാറുകളെപ്പോലെ തോന്നിപ്പിക്കുന്ന ഡിസൈനാണ് മുൻഗ്രില്ലിന്. ഗ്രില്ലിന്റെ രണ്ട് ഘടകങ്ങളായി മാറ്റുന്ന ഡിസൈൻ എലമെന്റുകൾ നൽകിയിട്ടുണ്ട്. ആദ്യ ഹാരിയറിന് സമാനമായ രീതിയിൽ ബംബറിന് മധ്യത്തിലാണ് ഹെ‍ഡ്‌ലാംപ് കൺസോൺ. ഇരുവശങ്ങളിലേയും ഹെഡ്‌ലാംപ് കൺസോളിനെ കണക്റ്റ് ചെയ്തുകൊണ്ടാണ് പിയാനോ ബ്ലാക് ഫിനിഷിലുള്ള ബ്ലാക് സ്ട്രിപ്പ്. ബംബറിന്റെ താഴ്ഭാഗത്തിന് കറുത്ത നിറമാണ് നൽകിയിരിക്കുന്നത്.

വശങ്ങളിലും മാറ്റങ്ങളുണ്ട്. ഷോൾഡർ ലൈനും ക്യാരക്റ്റർ ലൈനുമെല്ലാം ആദ്യ ഹാരിയറിനെ അനുസ്മരിപ്പിക്കും. പുതിയ ഡിസൈനുള്ള അഞ്ച് സ്പോക്ക് അലോയ് വീലുകളാണ്. മസ്കുലർ ലുക്ക് നൽകുന്ന വീൽ ആർച്ചുകളുണ്ട്. പിൻഭാഗത്തും മാറ്റങ്ങളുണ്ട്. മാറ്റങ്ങൾ വരുത്തിയ ഫുൾ ലെങ്ത് എൽഇഡി ടെയില്‍ ലാംപുകളാണ്. ഗ്ലോസ് ബ്ലാക് ഫിനിഷുള്ള സ്കിഡ് പ്ലേറ്റുമുണ്ട്. റിയർഫോഗ്‌ ലാംപ് കൺസോളിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു.  ബോ‍ഡി കളേർഡ് കോംബിനേഷൻ ഇന്റീരിയർ ആകർഷകമാക്കുന്നു.

വാഹനങ്ങൾ ഹൈടെക് ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സൂപ്പർ ടെക്കി ആക്കുകയാണ് ടാറ്റ. അനാവശ്യമുള്ള ഫീച്ചറുകളല്ല ആവശ്യമുള്ള ഫീച്ചറുകളാണ് ഹാരിയറിൽ ഏറെയും. എടുത്തു പറയണ്ട കാര്യം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ തെളിയുന്ന നാവിഗേഷനാണ്. ഡ്രൈവർക്ക് ഏറെ ഉപകാരപ്പെടുന്ന ഫീച്ചർ. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കസ്റ്റമൈസും ചെയ്യാൻ സാധിക്കുമെന്നത് പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കും. ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം. ട്രിമ്മിന് അനുസരിച്ച് 10.25 ഇഞ്ച്, 12.3 ഇഞ്ച് സ്ക്രീനുകൾ ലഭിക്കും. 10 സ്പീക്കർ ജെബിഎൽ സറൗണ്ട് സൗണ്ട് സിസ്റ്റവും വിവിധ മ്യൂസിക് മോഡുകളും സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ച സൗണ്ട് സിസ്റ്റം ഹാരിയറിലേതാക്കി മാറ്റും. കൂടാതെ മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് പവേർഡ് മുൻസീറ്റ്, ഡ്യുവൽ സോൺ എസി, ജസ്റ്റർ കൺട്രോൾഡ് പവേർഡ് ടെയിൽ ഗേറ്റ്, ബൈ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ് എന്നിവയുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

0
കൊല്ലം: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ...

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...