Monday, May 13, 2024 1:27 pm

കൊച്ചി തുറമുഖത്തില്‍ ഈന്തപ്പഴം കണ്ടെയ്നറില്‍ എത്തിയപ്പോള്‍ ഏറ്റുവാങ്ങുവാനായി സ്വപ്നയും സരിത്തും നേരിട്ടെത്തി ; അന്വേഷണം പുതിയ മേഖലകളിലേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കള്ളക്കടത്തിന് പിടിയിലായ സ്വപ്നയെ കുറിച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുതിയ മേഖലകളിലേക്കും വെളിച്ചം വീശുന്നു. സി ആപ്റ്റിന്റെ വാഹനത്തില്‍ ഖുറാന്‍ കടത്തിയതിന് പിന്നാലെ പതിനേഴായിരം കിലോ ഈന്തപ്പഴം കേരളത്തിലെത്തിച്ച്‌ വിതരണം നടത്തിയതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാഴ്സലുകളായി വിദേശത്ത് നിന്നും എത്തിച്ച വസ്തുക്കളുടെ മറവില്‍ സ്വര്‍ണവും മറ്റെന്തെങ്കിലും നിയമവിരുന്ധമായി രാജ്യത്തേയ്ക്ക് സ്വപ്നയും സംഘവും എത്തിച്ചിട്ടുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. ഇറക്കുമതി ചെയ്ത 17,000കിലോ ഈന്തപ്പഴം പുറത്ത് വിതരണം ചെയ്തതില്‍ വിശദമായ അന്വേഷണത്തിന് കസ്റ്റംസ് പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്.

2017ല്‍ യു.എ.ഇ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഈന്തപ്പഴം എത്തിച്ചത്. 250 ഗ്രാം വച്ച്‌ 40,000 കുട്ടികള്‍ക്ക് നല്‍കാനെന്നാണ് കോണ്‍സലേറ്റ് വ്യക്തമാക്കിയിരുന്നത്. 2017 മേയില്‍ കോണ്‍സല്‍ ജനറലും സ്വപ്നയും പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചേംബറിലെ ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമിലേതടക്കം വിദ്യാര്‍ത്ഥികള്‍ക്ക് ഈന്തപ്പഴം അന്നു നല്‍കി. പിന്നീട് സ്‌കൂളുകളില്‍ കാര്യമായി ഈന്തപ്പഴം എത്തിയില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം കൊച്ചി തുറമുഖത്തില്‍ ഈന്തപ്പഴം കണ്ടെയ്നറില്‍ എത്തിയപ്പോള്‍ ഏറ്റുവാങ്ങുവാനായി സ്വപ്നയും കൂട്ടാളി സരിത്തും നേരിട്ടെത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ എന്‍ ഐ എ കസ്റ്റഡിയിലുള്ള സ്വപ്നയെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും.

അനാഥാലയങ്ങളിലെയും സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈന്തപ്പഴം നല്‍കാനുള്ള കോണ്‍സുലേറ്റിന്റെ പദ്ധതിയുമായി സഹകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും കസ്റ്റംസ് ചോദ്യംചെയ്യും. സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച്‌ വിശദീകരണം തേടാനും തീരുമാനിച്ചു. യു.എ.ഇ ഭരണാധികാരിയുടെ സമ്മാനമായാണ് ഈന്തപ്പഴം നല്‍കുന്നതെന്നാണ് അന്ന് സ്വപ്നയും സംഘവും മാദ്ധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ ആയിരം കുട്ടികള്‍ക്കു പോലും ഈന്തപ്പഴം ലഭിച്ചിരുന്നില്ലെന്നാണ് നിഗമനം. അതേസമയം, പല വി.ഐ.പികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും മുന്തിയ ഇനം ഈന്തപ്പഴം എത്തിച്ചിരുന്നു. കിലോഗ്രാമിന് രണ്ടായിരം രൂപവരെ വിലവരുന്ന മുന്തിയ ഈന്തപ്പഴം സമ്മാനം നല്‍കി ഉന്നതരുമായി സൗഹൃദമുണ്ടാക്കാന്‍ സ്വപ്ന ഈ വഴിയും ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ നിഗമനം.

ഈന്തപ്പഴം എവിടെ, ആര്‍ക്കൊക്കെ വിതരണം ചെയ്‌തെന്നറിയാന്‍ സ്വപ്നയെ വിശദമായി ചോദ്യംചെയ്യും. ഈന്തപ്പഴം കൊണ്ടുവന്നതിന്റെ മറവിലും സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടിച്ച ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. തന്റെ ആവശ്യത്തിനായാണ് ഇത് എത്തിച്ചതെന്നാണ് അറ്റാഷെ കസ്റ്റംസിന് എഴുതി നല്‍കിയ മൊഴി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട് രൂക്ഷമായതോടെ പള്ളിക്കൽ പഞ്ചായത്തിലെ ക്ഷീരകർഷകർ വൻ പ്രതിസന്ധിയിൽ

0
പള്ളിക്കൽ : ചൂട് രൂക്ഷമായതോടെ പള്ളിക്കൽ പഞ്ചായത്തിലെ ക്ഷീരകർഷകർ വൻ പ്രതിസന്ധിയിൽ....

‘നിയമപരമായി അവകാശമില്ല’ ; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി...

0
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിലായ സാഹ​ചര്യത്തിൽ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി...

നാസയുമായി ബന്ധംശക്തമാക്കി യു.എ.ഇ

0
ദുബായ്: നാസയിൽ ഇമിറാത്തി അംഗമായുള്ള രണ്ടാംഘട്ട അനലോഗ് പഠനം ആരംഭിച്ചതായി മുഹമ്മദ്...

പുല്ലാട് ജംഗ്ഷനിലെ പാതയോര മീൻവില്പന യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു

0
പുല്ലാട് : പാതയോരത്തെ മീൻവില്പന തലവേദന സൃഷ്ടിക്കുന്നു. തിരുവല്ല - കോഴഞ്ചേരി...