‘ഒരു ബാഗ് നിറയെ പണം കൈക്കൂലി നൽകി’- പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന ; കെടി ജലീലിന് ബിനാമി ഇടപാട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം ഉന്നയിച്ച്‌ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സുഹൃത്തിന്റെ നിയന്ത്രണത്തിലുള്ള മിഡിലീസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കുന്നതിനു വേണ്ടി പി ശ്രീരാമകൃഷ്ണന്‍ ഇടപെട്ടിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ സ്വപ്‌ന സുരേഷ് ആരോപിച്ചു. ഇതിന് കൈക്കൂലിയായി കോണ്‍സുല്‍ ജനറല്‍ ഒരു ബാഗ് നിറയെ പണം നല്‍കിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവന്‍ വാര്യര്‍ മുന്‍മന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുര്‍ആന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു. രഹസ്യമൊഴിക്ക് മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച്‌ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. കെ.ടി.ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.

‘നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന നീചവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പങ്കാളിത്തമുണ്ട്’ ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...