കസ്റ്റഡി കാലാവധി അവസാനിച്ചു : സ്വപ്നയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിനെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. മൊബൈല്‍ ലാപ്ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലയിരുന്നു നാല് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യല്‍. സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ ലാപ്‌ടോപ്പ് മൊബൈല്‍ എന്നിവയില്‍ നിന്നായി 2000 ജിബിയുടെ വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നത്.

വാട്‌സാപ്പിലെ ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് ലഭിച്ച മൊഴികളും എം ശിവശങ്കറിന്റെ മൊഴിയും പ്രതികളുടെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം ഇവയില്‍ നിന്ന് ലഭിച്ച വൈരുധ്യങ്ങളിലും വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഈ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം എന്‍ഐഎ കോടതിയെ അറിയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....