തിരുവനന്തപുരം : നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ യുഎപിഎ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഐഎ കോടതി വിധിക്കെതിരായി സ്വപ്ന നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കോഫെ പോസ അവസാനിച്ചതിനാൽ സ്വപ്നയും സരിത്തും ഉൾപ്പടെയുള്ളവർ ജയിൽ മോചിതരാവും.
നേരത്തെ എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് സ്വപ്‌നയും മറ്റു പ്രതികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുഎപിഎ കേസില്‍ നിലനില്‍ക്കുന്നതല്ല എന്നു കാണിച്ചാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതോടുകൂടി സ്വപ്‌നയ്ക്കു ജയില്‍ മോചിതയാകാന്‍ കഴിയും. സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു.