മുരളീധരനും മുല്ലപ്പള്ളിയും സുധീരനും ഇല്ല – കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുരളീധരനും മുല്ലപ്പള്ളിയും സുധീരനും ഇല്ല കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരുന്നു. പുനസംഘടിപ്പിക്കപ്പെട്ട നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടക്കുന്നത്. സ്ഥിരം ക്ഷണിതാക്കളും, പ്രത്യേക ക്ഷണിതാക്കളും, സംഘടനാപ്രസിഡന്റുമാരും ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കലും ഒപ്പം നടക്കും.

പുനസംഘടന വൈകിയത് കൊണ്ട് കെപിസിസി ചേരുന്നതും വൈകിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യോ​ഗത്തിൽ പറഞ്ഞു.  പുനസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുതി‍ർന്ന നേതാവ് വി.എം.സുധീരനും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നത്തെ കെപിസിസി യോ​ഗത്തിൽ പങ്കെടുക്കുന്നില്ല.  ഔദ്യോ​ഗിക ആവശ്യങ്ങൾക്കായി ദില്ലിയിലായതിനാൽ പ്രചാരണ വിഭാ​ഗം തലവനായ കെ.മുരളീധരൻ എംപിയും യോ​ഗത്തിൽ ഇല്ല.

ഇന്ധനവില വർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്നലെ നടന്ന സമരം വിവാദമായത് യോഗം ചർച്ച ചെയ്യും. പുനസംഘടിപ്പിക്കപ്പെട്ട നിർവാഹക സമിതിയുടെ ആദ്യയോഗം നാളെയാണ് ചേരുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട സിപിഎം ഉപേക്ഷിച്ച് പാർട്ടിയിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺ​ഗ്രസിൽ ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം കെപിസിസിയിലാണ് ചടങ്ങ്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനാവും ചെറിയാൻ ഫിലിപ്പിന് അം​ഗത്വം നൽകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...