തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സ്വപ്നക്ക് നോട്ടീസയച്ചു. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിലാണ് വീണ്ടും മൊഴിയെടുക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും എം.ശിവശങ്കരനാണ് ഇതിന് പിന്നില്‍ എന്നുമാണ് സ്വപ്‌നയുടെ തുറന്ന് പറച്ചില്‍.
പോലീസ് ഉദ്യോഗസ്ഥയാണ് മൊബൈലില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്നായിരുന്നു എം.ശിവശങ്കരന്റെ ആത്മകഥയില്‍ പറയുന്നത്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതിയെന്നും ആത്മകഥയില്‍ പരാമര്‍ശമുണ്ട്.