തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്നയെ പരിചയമുണ്ടെന്നും ഇവരുമായി അടുത്ത ബന്ധമെന്ന ആരോപണം ശരിയല്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നയതന്ത്ര പ്രതിനിധിയ്ക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നയ്ക്ക് നല്‍കി. കോണ്‍സുലേറ്റിന്റെ വലിയ ആഢംഭര കാറിലാണ് സ്വപ്ന എപ്പോഴും വരാറുള്ളത്.
ലോക കേരളസഭയില്‍ സ്വപ്ന പങ്കെടുത്തിട്ടില്ല. ആരേയും പങ്കെടുപ്പിച്ചിട്ടുമില്ല. സര്‍ക്കാരിന്റെ എല്ലാ മേഖലകളിലും സ്വപ്ന ലെയ്‌സണിങ് നടത്തിയിരുന്നു. സ്വപ്ന സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സിബിഐ ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. സ്വപ്നയുടെ ബന്ധുവിന്റെ കട ഉദ്ഘാടനം ചെയ്തതില്‍ താന്‍ തെറ്റായി ഒന്നും കാണുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.