Sunday, April 20, 2025 7:17 am

സ്വപ്നയ്ക്ക് അഞ്ച് ഐ ഫോൺ വാങ്ങിനൽകിയെന്ന് യൂണിടാക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷിന് അഞ്ച് ഐ ഫോണുകള്‍ വാങ്ങി നല്‍കിയതായി യൂണിടാക് വെളിപ്പെടുത്തി. ഇത് സ്വപ്‌നയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നുവെന്നും സി.ബി.ഐ. അന്വേഷണത്തിനെതിരേ യൂണിടാക് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഫോണ്‍ വാങ്ങി നല്‍കിയതിന്റെ ബില്ല് സഹിതമാണ് യൂണിടാക് തെളിവു നല്‍കിയത്.

യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാനാണ് ഫോണ്‍ എന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയതായും യൂണിടാക് പറഞ്ഞു. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ. കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു.

അതേസമയം തനിക്ക് ആരും മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍സുലേറ്റിലെ ചടങ്ങില്‍ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കാണ് ഫോണ്‍ സമ്മാനമായി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന മുഖേന യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടപ്രകാരം കമ്മിഷന്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

3.80 കോടി രൂപ യു.എസ്. ഡോളറായി 2019 ഓഗസ്റ്റ് രണ്ടിനാണ് കൈമാറിയത്. തിരുവനന്തപുരം കവടിയാറുള്ള കോഫി ഷോപ്പില്‍ വെച്ച് യു.എ.ഇ. കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം തലവന്‍ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനാണ് തുക കൈമാറിയത്. 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കടലിൽ വീണു മരിച്ചു

0
കയ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ...

സുപ്രീംകോടതിക്കെതിരായ രൂക്ഷപരാമര്‍ശം : എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി

0
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി...

പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു. കെന്‍ററക്കി ഫ്രൈഡ്...

തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

0
തൃശൂർ : തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ്...