ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 1.48 കോടി രൂപ വിലവരുന്ന 2.82 കിലോ സ്വര്‍ണം  പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 1.48 കോടി രൂപ വിലവരുന്ന 2.82 കിലോ സ്വര്‍ണം ചെന്നൈ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. രണ്ടുതവണയായി വിമാനത്താവളത്തിലെത്തിയ 14 പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സെപ്റ്റംബര്‍ 28നും 30നുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.

സെപ്റ്റംബര്‍ 30 ന് ദുബായില്‍ നിന്നുമെത്തിയ ഏഴുപേര്‍ മലാശയത്തിലൊളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ നിന്നു മാത്രം 75.5 ലക്ഷം വിലവരുന്ന 1.43 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. മാത്രമല്ല സെപ്റ്റംബര്‍ 29ന് വിമാനത്താവളത്തിലെത്തിയ 7 പേരും മലാശയത്തില്‍ ഒളിപ്പിച്ചു തന്നെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും 72.51 ലക്ഷം രൂപയുടെ 1.39 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണക്കടത്ത് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കസ്റ്റംസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചെന്നൈ വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമാവുകയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് മലദ്വാരം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം യാത്രക്കാരില്‍ നിന്നും പിടികൂടിയത്. ഇപ്പോള്‍ പിടിച്ചെടുത്ത ഒന്നരക്കോടിയുടെ സ്വര്‍ണം ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...