കോഴിക്കോട് : നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകില്ല. ജാമ്യ ഉത്തരവും വ്യവസ്ഥകൾ അടങ്ങിയ രേഖകളും തിരുവനന്തപുരം വനിതാ ജയിലിൽ എത്താത്തതിനെ തുടര്‍ന്നാണ് സ്വപ്നയ്ക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ.
കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകൾ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല. നടപടികൾ പൂർത്തായായാൽ നാളെ സ്വപ്ന സുരേഷ് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് നിലവിൽ സ്വപ്നയെ പാർപ്പിച്ചിരിക്കുന്നത്.