‘സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര ; ഫോണ്‍കോളുകള്‍ പരിശോധിക്കണം’ : അതിഷി മര്‍ലേന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന്റെ പി എ ബിഭവ് കുമാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച പാര്‍ട്ടി എം സ്വാതി മലിവാളിനെതിരെ എഎപി. മുഖ്യമന്ത്രിക്കെതിരെയായ ഗൂഢാലോചനയുടെ ഭാഗമായി സ്വാതി മാലിവാള്‍ ബിജെപിയുടെ ബ്ലാക്ക് മെയിലിങിനിരയാകുകയാണെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന പറഞ്ഞു. അനുമതി ലഭിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പോയതെന്നും അതിഷി കൂട്ടിച്ചേര്‍ത്തു. ”എന്തിനാണ് അവര്‍ അകത്ത് കയറിയത്? എന്തിനാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കയറിയത്? അരവിന്ദ് കെജരിവാള്‍ അന്ന് തിരക്കിലായിരുന്നതിനാല്‍ അവരെ കണ്ടില്ല. കണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു”, അതിഷി പറഞ്ഞു.

ബിജെപിക്ക് ഒരു രീതിയുണ്ട്. ആദ്യം കേസെടുക്കുകയും പിന്നീട് അവരെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. സ്വാതി മാലിവാളിനെതിരെ അനധികൃത റിക്രൂട്ട്‌മെന്റ് കേസ് നിലവിലുണ്ട്. കേസില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാവുന്ന ഘട്ടത്തിലാണ്. ഇതാണ് ബിജെപി ഉപയോഗിക്കുന്നതെന്നും അതിഷി പറഞ്ഞു. മെയ് 13ന് രാവിലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയത്. ഈ സമയത്ത് പിഎ ആയ ബിഭവ് കുമാര്‍ തന്നെ ആക്രമിക്കുകയും നെഞ്ചിലും വയറ്റിലും അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് സ്വാതി മലിവാളിന്റെ പരാതി. എന്നാല്‍ ആരോപണത്തെ പാര്‍ട്ടി അടിസ്ഥാന രഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. കേസില്‍ ബിഭവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പോലീസ് നിഷ്പക്ഷമാണെങ്കില്‍ ബിഭവിന്റെ പരാതിയിലും കേസെടുക്കണമെന്ന് അതിഷി പറഞ്ഞു. സ്വാതി മലിവാളിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം. പലതും ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതാണെന്നും അതിഷി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം : അമിത് ഷായുടെ പങ്ക് അന്വേഷിക്കണം ; സുപ്രീംകോടതിയിൽ അപേക്ഷ

0
ന്യൂഡൽഹി : ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; പ്രതിഷേധവുമായി പ്രതിപക്ഷം

0
മുംബൈ : ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം...