ന്യൂഡല്‍ഹി : ബലാത്സംഗ കുറ്റവാളികള്‍ക്ക് ഇളവുകളും പരോളുകളും നല്‍കുന്നതിന് ശക്തമായ നിയമങ്ങളും നയങ്ങളും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാള്‍. ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസും ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെയും ചൂണ്ടിക്കാട്ടി അവരെ ജയിലിലേക്ക് തിരിച്ചയക്കണമെന്നും അവര്‍ പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനൂനെ 11 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും 3 വയസ്സുള്ള മകളുടെ തലയില്‍ കല്ലുകൊണ്ട് അടിക്കുകയും ചെയ്തിരുന്നു. അവളുടെ കണ്‍മുന്നില്‍ തന്നെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെടുന്നു. 2022 ഓഗസ്റ്റ് 15-ന് ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിനും അവളുടെ 3 വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിനും ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേര്‍ ഗുജറാത്തിലെ ഗോധ്ര ജയിലില്‍ നിന്ന് മോചിതരായിരുന്നു. 14 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ ശേഷം ‘നല്ല പെരുമാറ്റം’ എന്ന കാരണം കാട്ടിയായിരുന്നു ഇവരെ മോചിപ്പിച്ചത്. തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരമുള്‍പ്പെടെയുളളവര്‍ അപലപിച്ചിരുന്നു.
സിര്‍സയിലെ ആശ്രമത്തില്‍ വെച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസില്‍ റോഹ്തക്കിലെ ജയിലില്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത് റാം റഹീം സിംഗ്. ഇപ്പോള്‍ 40 ദിവസത്തെ പരോളിലാണ് ഗുര്‍മീത് പുറത്തിറങ്ങിയിരിക്കുന്നത്. അതിനുമുമ്പ് ഫെബ്രുവരിയിലും അദ്ദേഹത്തിന് മൂന്നാഴ്ചത്തെ പരോള്‍ അനുവദിച്ചിരുന്നു. 2017 ഓഗസ്റ്റില്‍ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയായിരുന്നു അദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്.
2019ല്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെയും മറ്റ് മൂന്ന് പേരെയും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 2002 ലായിരുന്നു രാമചന്ദ്ര ഛത്രപതി എന്ന പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്‍റെ പത്രമായ പൂര സച്ച്, ദേരാ സച്ചാ സൗദ ആസ്ഥാനത്ത് വെച്ച് ഗുര്‍മീത് റാം റഹീം സിംഗ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് ഒരു അജ്ഞാത കത്ത് പ്രസിദ്ധീകരിച്ചതിന് ശേഷമായിരുന്നു കൊല്ലപ്പെട്ടത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.