കേരള മീഡിയ അക്കാദമി ലഹരിവിരുദ്ധ പ്രചാരണ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു ; സമ്മാനദാനം 30ന് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു. കേരള മീഡിയ അക്കാദമി നാളെ (30) തിരുവനന്തപുരം ഭാരത് ഭവനില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും.

എല്‍.പി-യുപി, ഹൈസ്‌കൂള്‍ – ഹയര്‍ സെക്കഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ അമൃതശ്രീ.വി.പിളള, ആയിഷ താജുദ്ദീന്‍, എസ്. ഗംഗ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തന്‍വി റിജോയ്, എസ്.നന്മ, അമീന ആലിയാര്‍, കൃഷ്ണപ്രിയ, അക്‌സ മറിയ സാജു എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിന് അര്‍ഹരായി.
—————-
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രസംഗമത്സരത്തില്‍ എസ്.സ്‌നേഹ, അനഘ.എ.നായര്‍, വി.കെ അനുഗ്രഹ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആന്‍ മരിയ സുനില്‍, എ.മാനവ്‌സൂര്യ, വി.എസ് ശ്രീനന്ദ, ആവണി സുരേഷ്, ടി.എസ് വിനായക് എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തില്‍ സിദ്ധാര്‍ത്ഥ് ബിജു, സി.ആര്‍ അഖില്‍, എസ്.എസ് അഫിന എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആര്‍.ഫര്‍സാന പര്‍വീണ്‍, എം.ഒ തോമസ്, ലിനി.വി.കോര, പി.എസ് അലന്‍ഷാ, സൈന്ധവി എന്നിവര്‍ പ്രോത്സാഹനസമ്മാനവും നേടി.
———————
കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോ ചിത്ര മത്സരത്തില്‍ അഫീഫ് അഹമ്മദ്, സ്‌നേഹ ബാലകൃഷ്ണന്‍, റാനിയ.ആര്‍.റെയ്ഹാന്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സദ്മ ജോസി, കെ.അമല്‍, അലന്‍ സക്കറിയ, ആഷിക്.സി.ബെഞ്ചമിന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിന് അര്‍ഹരായി. സംവിധായകന്‍ സതീഷ് വെങ്ങാനൂര്‍, നാടകകൃത്തും പ്രഭാഷകനുമായ സുധീര്‍ പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍ സാബു ശിവന്‍ എന്നിവര്‍ അധ്യക്ഷരായ ജൂറി കമ്മിറ്റികളാണ് വിജയികളെ തിരഞ്ഞെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...