കന്നുകാലികളെ ഓൺലെെനായി വാങ്ങാം, വിൽക്കാം : ഐഡിയ പറഞ്ഞ് ശിവശങ്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കന്നുകാലി വളർത്തലിൽ പുതിയ രീതികൾ പരീക്ഷിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഈ രംഗത്ത് ഇൻ്റർനെറ്റ് സേവനങ്ങൾക്ക് അനന്ത സാദ്ധ്യതയുണ്ടെന്നും ശിവശങ്കർ പറഞ്ഞു. സ്റ്റാർട്ടപ്പ് മിഷൻ ടെക്‌നോപാർക്കിൽ സംഘടിപ്പിച്ച ഇൻ്റർനെറ്റ് ഒഫ് തിംഗ്സ് സമ്മിറ്റിൽ സംസാരിക്കേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. സ്വപ്ന സുരേഷിൻ്റെ പുസ്തകം പുറത്തിറങ്ങിയതിനു പിന്നാലെ സ്വർണക്കടത്ത് കേസിൽ പുതിയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇതാദ്യമായാണ് ശിവശങ്കർ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്.

നിരവധി പുതിയ രീതികൾ ഇൻ്റർനെറ്റുമായി സഹകരിച്ച് ഈ രംഗത്ത് നടപ്പിലാക്കാൻ കഴിയും. ഫാമുകൾക്ക് അക്രഡിറ്റേഷൻ, പാലുൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി തുടങ്ങിയവ അതിൽ ചിലതു മാത്രമാണെന്നും ശിവശങ്കർ പറഞ്ഞു. കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ ഒരുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാർട്ടപ്പുകൾ മുന്നോട്ട് വന്നാൽ സർക്കാ‌ർ അവസരം ഒരുക്കുമെന്നും ശിവശങ്കർ പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...