കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന പദവിയിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ധർമേന്ദ്ര പ്രധാൻ വീണ്ടും മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ മുതിർന്ന ബി.ജെ.പി നേതാവും ലോക്‌സഭാ എം.പിയുമായ ധർമേന്ദ്ര പ്രാധാന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. കഴിഞ്ഞ ജൂലൈ 25-നാണ് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും പ്രക്ഷോഭങ്ങൾ രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കുന്നത് തടയാനുമായി ധർമേന്ദ്ര പ്രധാൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. എന്നാൽ പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ പിന്തുണയാണുള്ളത്. രാജിക്ക് ശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബി.ജെ.പി എം.പിമാർ സ്വീകരണം നൽകിയതും ശ്രദ്ധേയമായിരുന്നു.

ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. നിലവിലെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബി.ജെ.പി ദേശീയ ട്രഷററായി നിയമിച്ചിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കളെ ഉൾപ്പെടുത്താനും, എൻ.ഡി.എയിലെ സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...