ഹരിയാന: ഹരിയാനയിൽ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. നയാബ് സിങ് സെയിനി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങ് വൻ ആഘോഷമാക്കാനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 48 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് 36 സീറ്റുകളിലാണ് വിജയിച്ചത്. പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും സംസ്ഥാനത്ത് ബി.ജെ.പി മികച്ച വിജയം നേടിയത് നയാബ് സിങ് സെയ്‌നിയുടെ പ്രവര്‍ത്തന മികവുകൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നതും. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു പേര് ഉയര്‍ന്നു വരാനും ഇടയില്ല. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞത്. ആദ്യ ഫലസൂചനകളും അതുതന്നെയാണ് സൂചിപ്പിച്ചത്. ഭരണവിരുദ്ധ വികാരവും കര്‍ഷകരുടെയും ഗുസ്തി താരങ്ങളുടെയും അഗ്‌നിവീര്‍ അപേക്ഷകരുടെയും സമരങ്ങളും ഒന്നും പക്ഷേ കോണ്‍ഗ്രസിന് അനുകൂലമായില്ല. നഗരമേഖലയിലും ഗ്രാമങ്ങളിലും ഉണ്ടായ ജാട്ട് ഇതര വിഭാഗമാണ് ഹരിയാനയില്‍ ഇത്തവണ ബി.ജെ.പിക്ക് തുണയായത്. ജാട്ട് വിഭാഗങ്ങള്‍ അകന്നപ്പോള്‍ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താനായതും സെയ്‌നിയുടെ നേട്ടമായി ദേശീയ നേതൃത്വം വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം സെയ്‌നിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1