ടിക്കറ്റ് വേണ്ട, ഈ ട്രെയിനിൽ എല്ലാവർക്കും സൗജന്യയാത്ര

For full experience, Download our mobile application:
Get it on Google Play

ടിക്കറ്റ് വേണ്ട. ഈ ട്രെയിനിൽ എല്ലാവർക്കും സൗജന്യയാത്ര! ദിവസം 13,000-ലധികം ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ട്രാക്കുകളിലൂടെ ഓടുന്നു. എന്നാൽ കഴിഞ്ഞ 75 വർഷമായി യാത്രക്കാർക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ഒരു ട്രെയിനുണ്ട്
ഫ്രീ ടിക്കറ്റ്
സാധാരണയായി ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റെടുക്കണം. ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. അതിശയകരമെന്നു പറയട്ടെ ഈ ട്രെയിനിൽ നിങ്ങൾ ടിക്കറ്റ് എടുക്കേണ്ടതില്ല.
ഭക്ര-നംഗൽ റെയിൽവേ സർവീസ്
ഭക്രാ- നംഗല്‍ ട്രെയിൻ സര്‍വീസാണ് രാജ്യത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക ട്രെയിൻ
ചരിത്രം
ഭാക്ര നംഗൽ അണക്കെട്ടിൻ്റെ നിർമ്മാണ സമയത്ത് നംഗലിനും ഭക്രയ്ക്കുമിടയിൽ റൂട്ട് ഇല്ലാതിരുന്നപ്പോൾ 1948 ലാണ് ഭക്ര-നംഗൽ റെയിൽവേ സർവ്വീസ് സ്ഥാപിതമായത്.

ആദ്യയാത്രകൾ
ഭക്രാ- നംഗല്‍ ഡാമിന്‍റെ പണിക്കായി മെഷീനറികളെയും തൊഴിലാളികളെയും എത്തിക്കാൻകൂടി ലക്ഷ്യമിട്ടാണ് ഈ സര്‍വീസ് ആരംഭിച്ചത്
ഷെഡ്യൂളും റൂട്ടും
എല്ലാദിവസവും രാവിലെ 7.05-ന് നംഗൽ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പ്. ഇത് 4.20 ന് ഭക്രയിലെത്തും.
ആദ്യം സ്റ്റീം എഞ്ചിനുകൾ
ആദ്യം സ്റ്റീം എഞ്ചിനുകൾ ഉപയോഗിച്ചായിരുന്നു സർവ്വീസ്. 1953-ൽ അമേരിക്കയിൽ നിന്ന് മൂന്ന് ആധുനിക എഞ്ചിനുകൾ കൊണ്ടുവന്നു
30 മിനിറ്റ് യാത്ര
പ്രകൃതിരമണീയമായ ഭൂപ്രദേശം വഴി തുരങ്കങ്ങളും158.5 മീറ്റർ ഉയരമുള്ള റെയിൽ കം റോഡ് പാലങ്ങളും കടന്ന് 30 മിനിറ്റ് യാത്ര. 27.3 കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരം.
നടത്തിപ്പ്
ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിൽ അല്ല ഈ സർവ്വീസ്
ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ്
ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ് ആണ്‌ ഈ ട്രെയിൻ സര്‍വീസ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...