Friday, July 4, 2025 3:41 pm

മധുരക്കിഴങ്ങില പോക്ഷക പ്രദാനവും രുചികരവും

For full experience, Download our mobile application:
Get it on Google Play

ഔഷധ ഗുണ സമ്പന്നവുമായൊരു കറിയിലയിനമാണ് മധുരക്കിഴങ്ങിലകൾ. അസ്കോർബിക് ആസിഡ് (AA) ,വിറ്റാമിൻ B6, ആന്റി ഓക്സിഡന്റുകൾ എന്നിവയുയുടെ കലവറയായ ഈ ഇലക്കറി ചീരയെപ്പോലെ എല്ലാ പാചകങ്ങൾക്കുമുപയോഗിക്കാം. മധുരക്കിഴങ്ങിലകൾ. ആഹാരത്തിലുൾപ്പെടുത്തുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഹൃദ്രോഗ സാദ്ധ്യത കുറക്കുവാനും കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും വാർദ്ധ്യക്യ ലക്ഷണങ്ങളെ ചെറുക്കുവാനും സഹായിക്കും.

Sweet Potato Greens (മധുരക്കിഴങ്ങിലകൾ)
“മധുരക്കിഴങ്ങില-രുചികരവും പോക്ഷക പ്രദാനവുമായ കറിയില ” പോക്ഷക സമൃദ്ധമായ മധുരക്കിഴങ്ങ് കഴിച്ചിട്ടില്ലാത്തവരുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ മധുരക്കിഴങ്ങിലുള്ളതിലും പല മടങ്ങ്‌ പോക്ഷകങ്ങൾ മധുരക്കിഴങ്ങിലയിലുണ്ടെന്നുള്ള കാര്യമറിയാവുന്നവർ വിരളമായിരിക്കും. Ipomoea batatas എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന മധുരക്കിഴങ്ങിന്റെ കിഴങ്ങിനു പുറമെ ഇലകൾ, തണ്ട്, മുകുളങ്ങൾ എന്നിവയും ഭക്ഷ്യയോഗ്യമാണ്. അസ്കോർബിക് ആസിഡ്, വിറ്റാമിൻ B6, റൈബോഫ്ലേവിൻ എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങിലകൾ. ഇവയുടെ തളിരിലകളിലാണ് വിറ്റാമിനുകളും ധാതു ലവണങ്ങളും, നിരോക്സീകാരികളും വളരെ കൂടുതലുള്ളത്.

ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ഹൃദ്രോഗ സാധ്യത കുറക്കുവാനും, കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും കഴിവുള്ളതാണ് മധുരക്കിഴങ്ങില. ലൗസിയാന സ്റ്റേറ്റ് യൂണി വേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാരായ വിൽമർ ബറെരയുടെയും ഡേവിഡ് പിച്ചയുയുടെയും മധുരക്കിഴങ്ങിനെ സംബന്ധിച്ച പഠന റിപ്പോർട്ടിൽ വെള്ളത്തിൽ ലയിക്കുന്ന പലതരം അവശ്യ വിറ്റാമിനുകളുടെ ഉറവിടമാണ് മധുരക്കിഴങ്ങിലയെന്നും നമ്മുടെ ആഹാര ക്രമത്തിൽ അതിനും നല്ലൊരു സ്ഥാനം നൽകേണ്ടതാണെന്നും പറയുന്നു. മധുരക്കിഴങ്ങിന്റെ മുറിച്ചെടുത്ത തണ്ടുകളും കിഴങ്ങുകളും നടീൽ വസ്തുക്കളായി ഉപയോപ്പെടുത്താം.

തങ്കച്ചീര
മധുരക്കിഴങ്ങിലകളിലെ ഒരു ശ്രേഷ്ഠ ഇനമാണ് മലയാളത്തിൽ തങ്കച്ചീരയെന്നറിയപ്പെടുന്ന അലങ്കാര മധുരക്കിഴങ്ങില
(Ornamental sweet potato leaves).
ഈ പോസ്റ്റിൽ ചിത്രമായി കൊടുത്തിട്ടുള്ളത് തങ്കച്ചീരയാണ്. കേരളത്തിൽ പല പ്രദേശങ്ങളിലും ചീരയായിട്ടുപയോഗിച്ചുവരുന്നതാണീ മധുരക്കിഴങ്ങില. ഇലകൾക്ക് വേണ്ടി മധുരക്കിഴങ്ങുകൾ ഫ്ലാറ്റുകളിൽപ്പോലും നട്ടുപിടിപ്പിക്കാമെന്ന സൌകര്യവുമുണ്ട്.

മധുരക്കിഴങ്ങിലകൾ കൊണ്ടുള്ള പ്രയോജനങ്ങൾ
1. സാധാരണ ചീരകൊണ്ടുള്ള എല്ലാ വിഭവങ്ങൾക്കും മധുരക്കിഴങ്ങിലകൾ ഉപയോഗിക്കാമെന്നതിന് പുറമേ ഓംലെറ്റ്, പാസ്റ്റ, സൂപ്പ് എന്നിവയിലും ചേരുവയായിട്ട് ഉപയോഗിക്കാം.
2. മധുരക്കിഴങ്ങിന്റെ തളിരിലകളും ബീറ്റ്റൂട്ടുമായി ചേർത്ത് കഴിക്കുന്നത് വാർദ്ധ്യക്യ ലക്ഷണങ്ങളകറ്റാൻ സഹായിക്കും.
3. മധുരക്കിഴങ്ങിന്റെ തളിരിലകൾ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കുമുണ്ടാകുന്ന ക്ഷീണം, തളർച്ച എന്നിവ മാറാനും നല്ലതാണ്.
4. ഹൃദ്രോഗ സാദ്ധ്യത കുറക്കുവാനും കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും സഹായിക്കും.
ഗുണങ്ങളേറെയുള്ളതും പ്രത്യേക പരിചരണങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ വളർത്താവുന്നതുമായ മധുരക്കിഴങ്ങ് എല്ലാ വീടുകളിലും വളർത്തിയാൽ വിഷം തീണ്ടാത്തതെന്നു നമുക്കുറപ്പുള്ള മധുരക്കിഴങ്ങിലകൾ ഇലക്കറിയായിട്ടുമുപയോഗിക്കാം.
മധുരക്കിഴങ്ങിനേ കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയത് ഫിലിപ്പീൻസ് കാരാണ്. മനില യൂണിവേഴ്സ്റ്റിയുടെ പഠന റിപ്പോർട്ടാണ് മധുരക്കിഴങ്ങ് കാൻസർ തടയുമെന്ന് കണ്ടത്തിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ പുരോഗതി വിലമന്ത്രി കെ രാജൻ...

0
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ...

പ്രതിസന്ധിയിലായി അടവി ഗവി ടൂർ പാക്കേജ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക...

അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ

0
കോന്നി : അരുവാപ്പുലം - ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...