യുവതിയുടെയും സഹോദരന്റെയും മുഖത്തേക്ക് കുരുമുളക് സ്‌പ്രേ അടിച്ചവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയുടെയും സഹോദരന്റെയും മുഖത്തേക്ക് കുരുമുളക് സ്‌പ്രേ അടിച്ചവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മേമന കറിത്തോട്ടത്തില്‍ ഇത്താക്കലു എന്നു വിളിക്കുന്ന സജിത്ത് (20), ചങ്ങന്‍കുളങ്ങര നന്ദനത്തില്‍ അഭിജിത്ത് (22) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2ന് രാത്രി 8ന് ചങ്ങന്‍കുളങ്ങരയിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ക്ലാപ്പന സ്വദേശി അഞ്ജലി (20),സഹോദരന്‍ അനുരാജ് (26) എന്നിവരുടെ മുഖത്താണു ബൈക്കിലെത്തിയ സജിത്തും അഭിജിത്തും സ്‌പ്രേ അടിച്ചത്.

സഹോദരങ്ങളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച തട്ടുകട ഉടമ ഷൗക്കത്തിന്റെയും മകന്റെയും മുഖത്തേക്കും മുളക് സ്‌പ്രേ അടിച്ച ശേഷമാണു ഇരുവരും കടന്നുകളഞ്ഞത്. കരുനാഗപ്പള്ളി പറയകടവിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിനോദ്, എസ്‌ഐ എല്‍.നിയാസ്, സ്‌ക്വാഡിലെ അംഗങ്ങളായ രഞ്ജിത്ത്, കനീഷ്, ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കരുനാഗപ്പളളി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...