ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 110-ാം മത് ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിന് നാളെ തിരി തെളിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 110-ാം മത് ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിന് നാളെ തിരി തെളിയും. നാളെ വൈകിട്ട് 4 ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യും. പമ്പാ മണല്‍പുറത്തെ വിദ്യാധിരാജ നഗറില്‍ 110-ാം മത് ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പി.എസ് നായരും, സെക്രട്ടറി എ.ആര്‍ വിക്രമന്‍ പിള്ള എന്നിവര്‍ പറഞ്ഞു. പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് ധ്വജം ഘോഷയാത്രയും പന്മന ആശ്രമത്തില്‍ നിന്ന് ജ്യോതിപ്രയാണ ഘോഷയാത്രയും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്ന് ഛായാചിത്ര ഘോഷയാത്രയും നാളെ രാവിലെ 11ന് വിദ്യാധിരാജ നഗറില്‍ എത്തും. വൈകിട്ട് പ്രഭാഷണം : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല .

7 ന് – 3 ന് മാര്‍ഗ ദര്‍ശന സഭ : അധ്യക്ഷന്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രഭാഷണം : എ.ഗോപാലകൃഷ്ണന്‍, ഡോ.ടി.എസ് വിജയന്‍ കാരുമാത്ര. വൈകിട്ട് 7ന് പ്രഭാഷണം : സ്വാമി ചിദാനന്ദ പുരി മഹാരാജ്.
8 ന് –  3.30ന് സാംസ്‌കാരിക സമ്മേളനം: അധ്യക്ഷന്‍ മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സത് സ്വരൂപാനന്ദ സ്വാമി. ഉദ്ഘാടനം: മന്ത്രി സജി ചെറിയാന്‍. മുഖ്യപ്രഭാഷണം: ദേശമംഗലം ഓംകാര ആശ്രമം മഠാധിപതി നിഗമാനന്ദ തീര്‍ഥപാദ സ്വാമികള്‍. വൈകിട്ട് 7ന് പ്രഭാഷണം: ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി.
9ന് – 3.30ന് അയ്യപ്പഭക്ത സമ്മേളനം: അധ്യക്ഷന്‍: പി.രാജരാജവര്‍മ. ഉദ്ഘാടനം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. മുഖ്യപ്രഭാഷണം: മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, 7ന് പ്രഭാഷണം: പത്തനംതിട്ട ഋഷി ജ്ഞാനസാധനാലയം മഠാധിപതി സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ.

10ന് –  3.30ന് വിദ്യാഭ്യാസ സഭ: അധ്യക്ഷന്‍: വിദ്യാ ഭാരതി മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. പി.കെ.മാധവന്‍. 7ന് പ്രഭാഷണം : ഡോ.എന്‍.ആര്‍ മധു.
11ന് –  3.30ന് ആചാര്യ അനുസ്മരണ സഭ: അധ്യക്ഷന്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ സ്വാമി. ഉദ്ഘാടനം : ശാരദാനന്ദ സരസ്വതി സ്വാമി (ചിന്മയ ഇന്റര്‍നാഷനല്‍). 7ന് പ്രഭാഷണം: രാമാനന്ദ്.
12ന് –  3.30ന് വനിതാ സമ്മേളനം: അധ്യക്ഷ ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി. ഉദ്ഘാടനം : ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. പ്രഭാഷണം : സ്വാമിനി ഭവ്യാമൃത പ്രാണ അനുഗ്രഹ (മാതാ അമൃതാനന്ദമയി മഠം), ഡോ.വി.ടി ലക്ഷ്മി. മതപാഠശാല ബാലഗോകുലം ആധ്യാത്മിക പഠനകേന്ദ്രം മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം അയിരൂര്‍ ജ്ഞാനാനന്ദ ആശ്രമം മഠാധിപതി മാതാ സത്യപ്രിയാനന്ദ സരസ്വതി നിര്‍വഹിക്കും.
സമാപന ദിവസമായ 13ന് 10ന് ബാല പ്രതിഭാ സംഗമം. 4ന് നടക്കുന്ന സമാപന സഭയില്‍ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനവും സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശവും നിര്‍വഹിക്കും. പൂര്‍ണമായും സര്‍ക്കാര്‍ നിര്‍ദേശങ്ങളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചാണ് പരിഷത്ത് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...