ക്യാന്‍സര്‍ രോഗത്തിന് കാരണമാകുന്ന റോഡമിന്‍ ചേര്‍ത്ത പഞ്ഞിമിഠായി നിര്‍മാണം; അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് റെയഡ്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പഞ്ഞിമിഠായി അഥവാ ബോംബെ മിഠായി. ഇത് നിര്‍മ്മിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ക്യാന്‍സറിന് കാരണമായ റോഡമിന്‍ ചേര്‍ത്ത ആയിരം പാക്കറ്റ് ബോംബെ മിഠായിയും മിഠായി ഉണ്ടാക്കുന്ന 4 യന്ത്രങ്ങളും മിഠായിയില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന നിറവും പിടികൂടി. അനധികൃത മിഠായി നിര്‍മ്മാണം നിര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കി. മനുഷ്യാരോഗ്യത്തിന് ഹാനികരമാണ് ഇങ്ങനെ ഉണ്ടാക്കുന്ന മിഠായി.

കൊണ്ടുനടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുതെന്ന നിര്‍ദ്ദേശം രണ്ടു കൊല്ലം മുമ്പ് തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കിയിരുന്നു. നിരോധിച്ച റോഡമിന്‍-ബി എന്ന ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞിമിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന കേന്ദ്രങ്ങളില്‍ ആരും പരിശോധന നടത്തിയില്ല. അതുകൊണ്ട് തന്നെ ഉണ്ടാക്കലും കച്ചവടവും നടന്നു. കൊല്ലത്തെ റെയ്‌ഡോടെ ഇതുപയോഗിച്ചാലുണ്ടാകുന്ന മാരക പ്രശ്‌നങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

പഞ്ചസാരകൊണ്ട് നിര്‍മ്മിക്കുന്ന സ്‌പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടണ്‍ കാന്റി അഥവാ പഞ്ഞി മിഠായി. കാന്റി ഫ്‌ളോസ്, ഫെയറി ഫ്‌ളോസ് എന്നും ഇതിനുപേരുണ്ട്. പഞ്ചസാര സ്‌പോഞ്ചു പോലാക്കിയെടുക്കുന്നതുകൊണ്ട് ഇത് കാണാന്‍ വളരെ വലുതായിരിക്കും. ഉത്സവപ്പറമ്പുകളിലും സര്‍ക്കസ് മൈതാനങ്ങളിലും കാര്‍ണിവല്‍ ആഘോഷ സ്ഥലങ്ങളിലുമാണ് ഈ പലഹാരം സ്ഥിരമായി കാണാറുള്ളത്. വിവിധതരം കളറുകള്‍ ഇതിനെ ആകര്‍ഷകമാക്കാനായി ചേര്‍ക്കുന്നു. മേളകള്‍, സര്‍ക്കസുകള്‍, കാര്‍ണിവലുകള്‍, ഉത്സവങ്ങള്‍ എന്നീ സ്ഥലങ്ങളിലെ പ്രധാന വിഭവമാണ് ഇത്. മുമ്പ് തിരുവനന്തപുരം ശംഖുംമുഖത്ത് നടത്തിയ പരിശോധനയിലാണ് ബോംബെ മിഠായിയില്‍ റോഡോ മിന്‍-ബി എന്ന നിറം ചേര്‍ത്തതായി കണ്ടെത്തിയത്. ഇതിന് ശേഷമാണ് മുന്നറിയിപ്പുകള്‍ നല്‍കിയത്.

കേരളത്തിലുടനീളം പഞ്ഞിമിഠായിക്കാരുണ്ട്. ഇതില്‍ കൊല്ലത്തെ ഗോഡൗണിലായിരുന്നു പരിശോധന. കൊല്ലം, ആലപ്പുഴ, അഴീക്കല്‍ ബീച്ചുകളിലും സ്‌കൂളുകള്‍ക്കു മുന്‍ വശവുമൊക്കെയാണു ഇവരുടെ വില്‍പന സ്ഥലങ്ങള്‍. ഫുഡ് സേഫ്റ്റി ടാസ്‌ക് ഫോഴ്‌സ് ഡപ്യൂട്ടി കമ്മിഷണര്‍ ജേക്കബ് തോമസിന്‍റെയും കരുനാഗപ്പള്ളി, ചവറ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. സമാന സാഹചര്യത്തില്‍ കേരളത്തിലുടനീളം ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് ശ്രമം. എല്ലാവരും ചുവപ്പ് നിറം കൊടുക്കാന്‍ വിഷ കളര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പഞ്ഞി മിഠായി വില്‍ക്കുന്നവരെ കണ്ടെത്താനും എല്ലാം പരിശോധിക്കാനുമാണ് തീരുമാനം.

പുതിയകാവില്‍ പഞ്ഞിമിഠായി (ബോംബെ മിഠായി) കേന്ദ്രം റെയ്ഡ് ചെയ്തു കണ്ടെത്തിയ പഞ്ഞി മിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് പരിശോധനകള്‍. ഈ മിഠായി കേന്ദ്രം നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും പരിശോധന ശക്തമായി തുടരുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം പുതിയകാവിനു വടക്കുള്ള ഈ കെട്ടിടത്തില്‍ 25 അന്യ സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. താമസിക്കാന്‍ മുറി എടുത്ത ശേഷം മറ്റു സൗകര്യങ്ങളൊന്നും ഒരുക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണു മിഠായി നിര്‍മ്മിച്ചിരുന്നത്. വസ്ത്രങ്ങള്‍ക്കും മറ്റും ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന നിറമാണ് ഇവര്‍ മിഠായിയില്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. താമസിക്കാനെടുക്കുന്ന സ്ഥലത്ത് ചെറുകിട വ്യവസായം എന്ന നിലയില്‍ മിഠായി നിര്‍മ്മാണം നടത്തുകയായിരുന്നു. മിഠായി ഉല്‍പാദന കേന്ദ്രം നടത്താന്‍ ഇവര്‍ക്കു പഞ്ചായത്ത് ലൈസന്‍സോ, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റോ, തൊഴിലാളികള്‍ക്കു ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റോ ഇല്ല. കെട്ടിട ഉടമ അലിയാര്‍കുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ ബീച്ചുകളില്‍ മിഠായി വിറ്റവരുള്‍പ്പടെയുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമെതിരേയാണ് കേസെടുത്തത്. അഞ്ച് ചെറിയ മുറികളിലായാണ് ഇരുപതോളം അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന മുറിക്ക് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്ന നിലയിലാണെന്നും പരിശോധനയില്‍ കണ്ടെത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....