കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്ക് 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാമെന്ന് സര്‍ക്കുലര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്ക് 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാമെന്ന് സര്‍ക്കുലര്‍. സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരി പാതകളില്‍ 70 കിലോമീറ്ററും സംസ്ഥാന-ദേശീയപാതകളില്‍ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കെയാണ് ഇത്തരമൊരു നിര്‍ദേശം. സ്വിഫ്റ്റിന്‍റെ സ്പെഷല്‍ ഓഫിസറാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഗതാഗത സെക്രട്ടറി പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനങ്ങള്‍ വിശദീകരിച്ചാണ് ജൂലൈയില്‍ സര്‍ക്കുലര്‍ ഇറക്കിയത്.

സ്വിഫ്റ്റ് ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്ററായി വര്‍ധിപ്പിക്കാനും ഇടയ്ക്കുള്ള വിശ്രമ സമയം വര്‍ധിപ്പിക്കാനും നടപടിയെടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കൃത്യസമയത്ത് സര്‍വീസുകള്‍ നടത്തണം.

സര്‍വീസുകളുടെ ഷെഡ്യൂള്‍ സമയം ബസ് സ്റ്റേഷനുകളിലും ബസുകളിലും പ്രദര്‍ശിപ്പിക്കണം. ഫീഡര്‍ സ്റ്റേഷനുകളില്‍ സിഫ്റ്റ് ബൈപ്പാസ് റൈഡറുകളുടെ സമയങ്ങള്‍, കണ്‍ട്രോള്‍ റൂം വിവരങ്ങള്‍ എന്നിവ യാത്രക്കാര്‍ക്ക് കാണും വിധം പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

10 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കമ്പനിയായാണ് സിഫ്റ്റ് രൂപീകരിച്ചിരിക്കുന്നത്. എല്ലാ നിയമനങ്ങളും കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റിലേക്കു മാറിയതോടെ പ്രവര്‍ത്തന ചെലവില്‍ ഗണ്യമായ കുറവ് വരുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ അധികൃതര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...