Saturday, June 15, 2024 12:25 pm

ഒരോ ഓഡറിനും രണ്ട് രൂപ അധികം വാങ്ങാന്‍ സ്വിഗ്ഗി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഓർഡറുകൾക്ക് “പ്ലാറ്റ്ഫോം ഫീസ്” ഈടാക്കി ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഫീസായി രണ്ടു രൂപ വീതമാണ് ഈടാക്കുന്നത്. കാർട്ടിന്റെ മൂല്യം പരിഗണിക്കാതെയാണ് ഫീസ് ചുമത്തിയിരിക്കുന്നത്, നിങ്ങളുടെ കാർട്ടിൽ അഞ്ച് ഇനങ്ങളോ ഒരു ഓർഡറോ മാത്രമേ ഉണ്ടാകൂ എങ്കിലും ഓർഡറിന് രണ്ടു രൂപ ഈടാക്കും. ഓരോ ഇനത്തിനുമായി പണം ഈടാക്കില്ല എന്നതാണ് ആശ്വാസം. ഫുഡ് ഡെലിവറി ബിസിനസിലെ വരുമാനം മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് തുടക്കത്തിൽ അധിക ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണ ഓർഡറുകൾക്ക് മാത്രമാണ് നിലവിൽ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്.

ക്വിക്ക്-കൊമേഴ്‌സിലോ ഇൻസ്‌റ്റാമാർട്ട് ഓർഡറിലോ പണമിടാക്കില്ല. കേൾക്കുമ്പോൾ പ്ലാറ്റ്‌ഫോം ഫീസ് ചെറുതാണെന്ന് തോന്നും. പക്ഷേ കമ്പനി പ്രതിദിനം 1.5 ദശലക്ഷത്തിലധികം ഓർഡറുകളാണ് ഡെലിവർ ചെയ്യുന്നത്.സ്വിഗ്ഗിക്ക് ഇത് മികച്ച വരുമാനം സൃഷ്ടിക്കുമെന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ, ഫീസ് ഉടൻ തന്നെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. കമ്പനിയെ അതിന്റെ ചെലവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. മാന്ദ്യം സൊമാറ്റോയെയും ബാധിച്ചിട്ടുണ്ട് എങ്കിലും പ്ലാറ്റ്ഫോം ഫീസിനെ കുറിച്ച് കമ്പനി ഇതുവരെ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. വരുമാനത്തിന്റെ കാര്യത്തില്‌ സൊമാറ്റോയെക്കാൾ മുന്നിലുള്ളത് സ്വിഗ്ഗിയാണ്.

പുതുവർഷത്തലേന്ന് ബിരിയാണി ഓർഡറുകളുടെ കാര്യത്തിൽ റെക്കോർഡിട്ട ആപ്പാണ് സ്വിഗ്ഗി. 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകളായിരുന്നു അന്ന് ലഭിച്ചത്. രാത്രി 10.25 ഓടെ ആപ്പ് രാജ്യത്തുടനീളം 61,000 പിസ്സകൾ ഡെലിവർ ചെയ്തതായും കമ്പനി വൃത്തങ്ങൾ അറിയിച്ചത്. ട്വിറ്ററിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓർഡറുകൾ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു.

ലക്‌നൌവില്‍ 14.2 ശതമാനവും, കൊൽക്കത്ത-10.4 ശതമാനവും ഓർഡർ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. വിവിധ ഉല്പന്നങ്ങളുടെ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും വില്പനയുടെ കാര്യത്തിൽ റെക്കോര‍്‍ഡിട്ടിരുന്നു. 2,757 പാക്കറ്റ് ഡ്യൂറക്സ് കോണ്ടം ഡെലിവർ ചെയ്തതായും ഇക്കൂട്ടർ പറഞ്ഞിരുന്നു. ഇത് “6969′ ആക്കുന്നതിന് 4,212 എണ്ണം കൂടി ഓർഡർ ചെയ്യാൻ ആളുകളോട് കമ്പനി അഭ്യർത്ഥിച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുക്രെയിൻ സൈന്യത്തെ പിൻവലിച്ചാൽ ചർച്ചകൾക്ക് തയാറാകും ; വ്ലാഡിമിർ പുട്ടിൻ

0
മോസ്കോ: നാറ്റോയിൽ ചേരാനുള്ള നീക്കം ഉപേക്ഷിക്കുകയും തങ്ങൾ പിടിച്ചെടുത്ത നാല് പ്രദേശങ്ങളിൽ...

കോട്ടയത്ത് കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച് കാമുകൻ കടന്നുകളഞ്ഞു ; പിന്നാലെ കരഞ്ഞുകൊണ്ട് കുഴഞ്ഞുവീണ്‌...

0
കോട്ടയം: കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. പിന്നാലെ അവശനിലയിലായി...

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ് : സത്യഭാമ കോടതിയിൽ കീഴടങ്ങി

0
തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം...

അടൂർ മണക്കാല ജനശക്തി നഗർ-സർവോദയം കനാൽ റോഡരികിൽ മത്സ്യത്തിന്‍റെ മാലിന്യം തള്ളി

0
മണക്കാല : അടൂർ മണക്കാല ജനശക്തി നഗർ-സർവോദയം കനാൽ റോഡരികിൽ മത്സ്യത്തിന്‍റെ...