Saturday, April 26, 2025 2:01 am

അപകടത്തിൽപ്പെട്ട കാറിൽ വടിവാൾ ; കാറിലുണ്ടായിരുന്നവർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് പേർ മറ്റൊരു വാഹനത്തിൽ കടന്നതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തുകയാണ്. KL 51B 976 നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഒരു മിനി ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

അപകടത്തിന് ശേഷം ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തങ്ങൾക്ക് പരാതിയില്ലെന്ന് ലോറി ഡ്രൈവറെ അറിയിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി. ഈ പരിശോധനയിലാണ് കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്. പാലക്കാട് ഇരട്ടകൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിപിഎല്‍ വിഭാഗത്തിനുള്ള കെഫോണ്‍ കണക്ഷന്‍ : ഡാറ്റ ലിമിറ്റില്‍ വര്‍ധന

0
തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ...

തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല...

എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി

0
കൽപറ്റ: എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി. വനംവകുപ്പും നാട്ടുകാരും ചേർന്ന് പടക്കം...

ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധം ; തൃശൂർ ഉപഭോക്ത കോടതി

0
തൃശ്ശൂർ : ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധമെന്ന്...