Wednesday, May 14, 2025 4:49 am

സിൻഡിക്കേറ്റ് തെരെഞ്ഞെടുപ്പ് : ഫലപ്രഖ്യാപനം ഇന്ന് നടത്തില്ലെന്ന് കേരള സർവ്വകലാശാല വിസി ; തടഞ്ഞ് ഇടതുസംഘടനകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ തർക്കം. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകളുടെ തർക്കം. 9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ഇടത് സംഘടകൾ ആവശ്യപ്പെട്ട് രം​ഗത്തെത്തിയതോടെ ചേമ്പറിൽ വാക്കേറ്റവും ബഹളവുമുണ്ടായി. ഇന്ന് രാവിലെ 8 മണി മുതൽ 10മണി വരെയായിരുന്നു കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഇന്ന് തന്നെ പ്രഖ്യാപനം കഴിയില്ലെന്ന് വിസി നിലപാടെടുത്തതോടെ തർക്കമായി. റിട്ടേണിം​ഗ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും പറഞ്ഞു. 15 വോട്ടുകളെ സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇത് ചോദ്യം ചെയ്തു കൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ കേസ് ഇന്ന് പരി​ഗണിക്കുന്നുണ്ട്. കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടേയും കോൺ​ഗ്രസ് മറ്റു പാർട്ടികളുടേയും ആവശ്യം. എന്നാൽ ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്ന് ഇടതുസംഘടനകൾ ആവശ്യപ്പെട്ടു. പുറത്തേക്ക് പോകാനിരുന്ന വിസിയെ ഘരാവോ ചെയ്യുകയാണ് പ്രതിഷേധക്കാർ. സർവ്വകലാശാല ആസ്ഥാനം വിട്ടുപോവാൻ സമ്മതിക്കില്ലെന്നാണ് ഇടുസംഘടനകൾ പറയുന്നത്. വിസിയും ​ഗവർണറും ഒറ്റക്കെട്ടായി ജനാധിപത്യവിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ്. അതിന്റെ ഭാ​ഗമായാണ് ഈ നിലപാട്. ഇതിനോട് ചേർന്നാണ് കോൺ​ഗ്രസും ബിജെപിയും നിൽക്കുന്നത്. എണ്ണിയ എല്ലാ വോട്ടുകളും എണ്ണി ഫലപ്രഖ്യാപനം നടത്തണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് വികെ പ്രശാന്ത് എംഎൽഎ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....