സിറിയ : ഷെല്‍ട്ടര്‍ ഹോമിലെ ഒരു മുറി. 25 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന ഒരാളുണ്ട്. ഓരോ മൃതദേഹത്തിനടുത്തേക്കും പോയി കെട്ടിപ്പിടിച്ച് മരിച്ചയാളുടെ പേര് വിളിച്ച് ഇയാള്‍ കരയും. അഹമ്മദ് ഇദ്രിസെന്ന സിറിയന്‍ പൗരന്‍റെ ഈ ദൃശ്യം ആരുടേയും ഹൃദയം തകര്‍ക്കുന്നതാണ്. തുര്‍ക്കിയെയും സിറിയയെയും ശവപ്പറമ്പാക്കി മാറ്റിയ ഭൂചലനത്തില്‍ സ്വന്തം കുടുംബത്തിലെ 25 പേരെയാണ് അഹമ്മദിന് നഷ്ടമായത്. സിറിയയിലെ സറാഖിബ് നഗരത്തിലാണ് സംഭവം.
സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ തുടര്‍ന്നാണ് 2012ല്‍ സറാഖിബിലെത്തിയത്. അങ്ങനെ കുട്ടികള്‍ക്കും ഞങ്ങള്‍ക്കും സുരക്ഷിതമായ ഒരു അഭയം കണ്ടെത്താനായെന്നായിരുന്നു പ്രതീക്ഷ. 2020 ല്‍ സിറിയന്‍ സൈന്യം നഗരം തിരിച്ചുപിടിച്ചു. എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. എത്രമാത്രം അനീതിയാണ് നടന്നത് അഹമ്മദ് പറഞ്ഞു.
തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടെന്നാണ് വിവരം. എനിക്ക് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്‍റെ മകളെയും അവളുടെ രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ടു. എന്‍റെ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇല്ല. മരിച്ചുപോയ പേരക്കുട്ടിയുടെ മൃതദേഹം കെട്ടിപ്പിടിച്ചുകൊണ്ട് അഹമ്മദ് പറഞ്ഞു.
തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലും വലിയ നാശം വിതച്ച 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരങ്ങളാണ് മരിച്ചത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലാണ് പ്രഭവകേന്ദ്രം. തുര്‍ക്കി മുതല്‍ സിറിയ വരെ എല്ലായിടത്തും ഭൂചലനമുണ്ടാക്കിയ ആഘാതം ദൃശ്യമാണ്. ഭൂകമ്പത്തില്‍ നിലംപൊത്തിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരായി. നൂറുകണക്കിന് കുട്ടികള്‍ അനാഥരായി. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 15000 പേരാണ് മരിച്ചത്. തുര്‍ക്കിയില്‍ ഇതുവരെ 12,391 പേരും സിറിയയില്‍ 2,992 പേരും മരിച്ചു. ഇരുരാജ്യങ്ങളിലുമായി 11000-ത്തിലധികം കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം,പരിക്കേറ്റവരുടെ എണ്ണം 15000 കവിഞ്ഞു.
ഇനിയും കഥകളുണ്ട്…
ഭൂചലനം എല്ലാം തട്ടിയെടുത്ത കഥ മുഹമ്മദില്‍ മാത്രം ഒതുങ്ങുന്നതല്ല. തുര്‍ക്കിയിലെ അബ്ദുല്ലലിം മുഐനിയുടെ കഥയും സമാനമാണ്. ഭൂകമ്പത്തിന് 48 മണിക്കൂറിന് ശേഷമാണ് അബ്ദുള്ളലിമിനെ രക്ഷപ്പെടുത്തിയത്. അദ്ദേഹവും കുടുംബവും അവശിഷ്ടങ്ങള്‍ക്കടിയില്‍ അടക്കം ചെയ്യപ്പെട്ടു. അബ്ദുള്ളലിമിന്‍റെ ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹത്തിനൊപ്പമാണ് രണ്ട് ദിവസത്തോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മുഐനി കുടുങ്ങിയത്. അബ്ദുള്ളലിമിനും പരിക്കേറ്റിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033