ജാമ്യ തുകയ്ക്ക് മാര്‍ഗമില്ല ,ജാമ്യം നില്‍ക്കാന്‍ ആളുമില്ല ; ജാമ്യം ലഭിച്ചിട്ടും മോചനമില്ലാതെ അഞ്ഞൂറിലേറെപ്പേര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജാമ്യം ലഭിച്ച ശേഷവും പുറത്തിറങ്ങാന്‍ കഴിയാതെ സംസ്ഥാനത്തെ ജയിലുകളില്‍ തുടരുന്നത് അഞ്ഞൂറില്‍പരം തടവുകാര്‍. ജാമ്യതുക നല്‍കാനില്ലാത്തവരാണ് ഏറെയും. ജാമ്യം ലഭിച്ച വിവരം അറിയാതെ ജയിലില്‍ തുടരുന്നവരുമുണ്ട്. ഇതര സംസ്ഥാനക്കാരും ധാരാളം. ഇവരെ കൊണ്ടുപോകാന്‍ നാട്ടില്‍ നിന്നു ആരും വരുന്നുമില്ല.

”ഓപ്പറേഷന്‍ ആഗി”ല്‍ പിടികൂടിയ 2507 ഗുണ്ടകള്‍ കൂടി വന്നതോടെ ജയിലുകള്‍ നിറഞ്ഞ സ്ഥിതിയാണ്. ജാമ്യതുക അടയ്ക്കാനില്ലാത്തതിന്‍റെ പേരില്‍ ജയിലില്‍ കഴിയേണ്ടി വരുന്നവര്‍ക്കു സാമ്പത്തികസഹായം നല്‍കുന്ന പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെങ്കിലും തീരുമാനമായില്ല. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നാണ് ജയില്‍ വകുപ്പിന്‍റെ ശുപാര്‍ശ. 14 വര്‍ഷം കഴിഞ്ഞ തടവുകാരെ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശപ്രകാരം സര്‍ക്കാരിനു മോചിപ്പിക്കാം. ഇങ്ങനെ വിടുതല്‍ കിട്ടിയവരില്‍ പലരും ജാമ്യക്കാരില്ലാതെ ജയിലില്‍ കഴിയുകയാണ്.

പലര്‍ക്കും ജാമ്യം നില്‍ക്കാന്‍ ബന്ധുക്കള്‍ തയാറാകുന്നില്ല. വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ജാമ്യക്കാരന്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടി നേരിടേണ്ടി വരുമെന്നതാണു കാരണം. ജാമ്യഉത്തരവ് കോടതിയില്‍ നിന്നു യഥാസമയം ജയിലധികൃതര്‍ക്കു ലഭിക്കാത്തതും പലപ്പോഴും മോചനംവൈകാന്‍ കാരണമാകുന്നുണ്ട്.

ഈ വിഷയത്തിലെ അടിയന്തര സാഹചര്യം പോലീസ് മേധാവിഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ജാമ്യ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ കസ്റ്റഡിയില്‍ തുടരുന്ന വിചാരണ തടവുകാരുടെ വിഷയത്തില്‍ സുപ്രീംകോടതി കഴിഞ്ഞാഴ്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജാമ്യം അനുവദിക്കുന്ന കോടതി അതേ ദിവസമോ അടുത്ത ദിവസമോ ജയില്‍ സൂപ്രണ്ട് മുഖേന തടവുകാരന് ഇമെയില്‍ വഴി ജാമ്യ ഉത്തരവിന്‍റെ കോപ്പി അയയ്ക്കണം.

ജയില്‍ സൂപ്രണ്ട് ഇ പ്രിസണ്‍സ് സോഫ്റ്റ്‌വെയറില്‍ അല്ലെങ്കില്‍ ജയില്‍ വകുപ്പ് ഉപയോഗിക്കുന്ന മറ്റേതെങ്കിലും സോഫ്റ്റ്‌വെയറില്‍ ജാമ്യം അനുവദിക്കുന്ന തീയതി രേഖപ്പെടുത്തണം. അതുവഴി ജാമ്യം അനുവദിക്കുന്ന തിയതിയും റിലീസ് തിയതിയും ജയില്‍ വകുപ്പു രേഖപ്പെടുത്തുകയും ഏഴു ദിവസത്തിനകം തടവുകാരനെ വിട്ടയച്ചില്ലെങ്കില്‍ ഒരു ഓട്ടോമാറ്റിക് ഇ മെയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്ക് അയക്കും. പ്രതിയുടെ സാമ്പത്തിക സ്ഥിതി അതോറിറ്റി കണ്ടെത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...