Wednesday, December 25, 2024 10:56 pm

സിറോ മലബാർ സഭ ഭൂമി ഇടപാട് : കർദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി. കേസിൽ ഹൈക്കോടതി നിർദേശിച്ച എല്ലാ ജാമ്യ വ്യവസ്ഥകളും കർദ്ദിനാൾ ആലഞ്ചേരി പാലിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. വ്യവസ്ഥകളില്ലാതെ കർദിനാളിന് കാക്കനാട് മുൻസിഫ് കോടതി ജാമ്യം നൽകിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ ജോഷി വർഗ്ഗീസാണ് ഹർജി നല്‍കിയത്. കർദിനാൾ ജാമ്യവ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഹർജിക്കാരന് തുടർന്നും കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കിയത്.

സുപ്രീംകോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിന് പിന്നാലെയാണ് കർദിനാൾ കാക്കനാട് മുൻസിഫ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളിയതോടെ കർദിനാൾ ജാമ്യമെടുത്തു. വ്യവസ്ഥകളില്ലാതെ ആണ് മുൻസിഫ് കോടതി കർദിനാളിന് ജാമ്യം നൽകിയത്. അത് ചോദ്യംചെയ്ത് പരാതിക്കാരൻ സമർപ്പിച്ച ഹർജിയാണ് കർശന വ്യവസ്ഥകൾ പാലിക്കണമെന്ന നിബന്ധനയോടെ ഹൈക്കോടതി തീർപ്പാക്കിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്ത് നൂറാമത്തെ കപ്പലെത്തി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് 100-ാമത്തെ കപ്പൽ ബർത്തിം​ഗ് പൂർത്തിയാക്കി. മെഡിറ്റേറിയൻ...

ഹാവേരിയിൽ വാഹനാപകടം : ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

0
ഹാവേരി: ഹാവേരി ജില്ലയിലെ ബെല്ലിഗട്ടി ഗ്രാമത്തിന് സമീപം തഡാസ പിഎസ് പരിധിയിലുണ്ടായ...

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

0
ചിത്രദുർഗ: അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ചിത്രദുർഗയിലാണ്...

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി ; ജഡ്ജിക്കെതിരെ നടപടി

0
കൊച്ചി : കോഴിക്കോട് കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ...