കണ്ണൂര്‍ : സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം. തളിപ്പറമ്പ് പോക്സോ കോടതിയാണ് സി എച്ച് അഭിലാഷിനെ ശിക്ഷിച്ചത്. 2016 ആഗസ്റ്റിലാണ് അഭിലാഷ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ദേവാലയത്തില്‍ എത്തിയപ്പോഴാണ് പീഡനം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ വകുപ്പ് പ്രകാരം തളിമ്പറമ്പ് പോലീസാണ് കേസെടുത്തത്.