Monday, June 17, 2024 8:35 am

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആക്രമണത്തിന് ഇരയാവരില്‍ പലരും ജീവിച്ചിരിപ്പില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രീയ തീരുമാനമാണ്. ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ടവര്‍ ആദ്യം പ്രതികരിക്കട്ടെ. തന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരനെന്ന നിലയില്‍ അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇരയായതുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രവാചക നിന്ദ ആരോപിച്ച് 2010ലാണ് ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ജോസഫ് അറ്റുപോകാത്ത ഓര്‍മകള്‍ എന്ന പുസ്തകമെഴുതിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിരോധിച്ച് ഉത്തരവിറക്കി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം.

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ ക്രമക്കേട് ; പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ

0
ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ...

പ്രധാനമന്ത്രി 20-ന് വീണ്ടും തമിഴ്നാട്ടിൽ ; രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾ രാജ്യത്തിന് സമർപ്പിക്കും

0
ചെന്നൈ: തമിഴ്നാട് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 20-ന് ചെന്നൈ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലത്തിലൂടെ ട്രെയിൻ ഓടി ; ആദ്യ...

0
കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ...