കോട്ടയം : പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച് സർക്കാർ ചർച്ചയ്ക്ക് വന്നാൽ സഹകരിക്കുമെന്ന് പാലാ രൂപത. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും അതിന് മറ്റുള്ളവർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നു. ഒരു മതത്തെയും ദ്രോഹിക്കാൻ ആയിരുന്നില്ല ബിഷപ്പിന്റെ പരാമർശം. അതിനാൽ ഈ വിഷയത്തെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
നർകോട്ടിക് ജിഹാദ് പരാമർശം ; സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് പാലാ രൂപത
RECENT NEWS
Advertisment