Friday, May 9, 2025 11:02 am

ബിജെപി എന്താണോ പറയുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് പിണറായി വിജയന്റെ അജണ്ട : ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതിനെതിരെ ശക്തമായി പ്രതികരിച്ച്‌ ടി സിദ്ദിഖ്. ജനാധിപത്യ രാജ്യത്തെ നിയമങ്ങളാകെ കാറ്റില്‍ പറത്തി ബിജെപി നയിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച്‌ വേട്ടയാടുന്ന സമയത്ത് അവരുടെ കേരളത്തിന്റെ മുഖമായ പിണറായി വിജയന്‍ സ്വന്തം ഗുണ്ടാസംഘത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിക്കാന്‍ പറഞ്ഞ് വിട്ടിരിക്കുന്നുവെന്നും മോദിയും പിണറായിയും തമ്മിലുള്ള രഹസ്യധാരണയാണ് ഇതോടെ പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇരുവിഭാഗവും തമ്മിലുള്ള അന്തര്‍ധാരയുടെകാലം കഴിഞ്ഞു. ബിജെപി എന്താണോ പറയുന്നത് അതനുസരിച്ച പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് പിണറായി വിജയന്റെ അജണ്ട- സിദ്ദിഖ് കുറ്റപ്പെടുത്തി. ഇത്തരം അക്രമങ്ങള്‍ സഹിച്ച്‌ കണ്ടുനില്‍ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും ദേശീയ തലത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്ന കോണ്‍ഗ്രസിന് ഇവിടെ അവരുടെ ബി ടീമിനെ പ്രതിരോധിക്കാന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ ഓഫീസിനെതിരെ നടന്ന അക്രമത്തില്‍ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ ഓഫീസ് ഉപരോധിക്കുകയാണ്. ഏത് വകുപ്പനുസരിച്ചാണ് കേസെടുക്കുന്നതെന്ന് അറിയിക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് എംപിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഫര്‍ണിച്ചറുകളും തകര്‍ത്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിങ്ങാലിപ്പാടശേഖരങ്ങളിലെയും മഞ്ഞനംകുളം പാടശേഖരത്തേയും വെള്ളക്കെട്ടിന് പരിഹാരം കാണാൻ അടിയന്തിര നടപടി വേണം ; യു.ഡി.എഫ്

0
പന്തളം : പന്തളം നഗരസഭയിലെ കരിങ്ങാലിപ്പാട ശേഖരങ്ങളിലെയും മഞ്ഞനംകുളം പാടശേഖരത്തേയും...

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

0
മലപ്പുറം : മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ്...

ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തു ; വിവാഹത്തില്‍നിന്ന് പിന്മാറി വധു

0
ഹരിപ്പാട്: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച്...

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920...