Monday, March 24, 2025 12:22 am

മോദി എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് പിണറായി തുടങ്ങുന്നത് : കെ.സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച്‌ തകര്‍ത്തതിനെതിരെ കെ.സി വേണുഗോപാല്‍. ബിജെപിയെ പോലെ സിപിഎം നേതൃത്വവും രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. ബഫര്‍സോണ്‍ വിഷയത്തിലാണ് രാഹുലിന്റെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ആക്രമണം നടന്നത്. രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കി മോദിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പോലീസ് സംരക്ഷണയിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു. ഒരാളെ പോലും ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി നല്‍കേണ്ടത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാവിന്റെ ഓഫീസ് തകര്‍ക്കുന്നതാണോ സിപിഎമ്മിന്റെ രീതി. അഞ്ച് ദിവസം ഇഡിയെ ഉപയോഗിച്ച്‌ കേന്ദ്രം രാഹുലിനെ പീഡിപ്പിച്ചു. മോദി എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് പിണറായി തുടങ്ങുന്നത്. സിപിഎമ്മിന് മോദിയെ പല കാര്യത്തിലും സുഖിപ്പിക്കേണ്ടതുണ്ടാവും. കേന്ദ്രവുമായി എല്ലാ കാര്യത്തിലും അവര്‍ക്ക് ധാരണയുണ്ട്. കേന്ദ്രത്തിനതെിരെ നടക്കേണ്ട സമരമാണ് എംപിക്കെതിരെ നടത്തിയത്. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്ക് കത്തയച്ചതാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ ആര്‍ക്കും പ്രതിഷേധിക്കാം. എന്നാല്‍ അക്രമത്തിലേക്ക് കടക്കുന്നത് തെറ്റാണ്. അവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് സംഭവത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് അറസ്റ്റ് ചെയ്തവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ആ നാണക്കേട് മറയ്ക്കാനാണ് രാഹുലിന്റെ ഓഫീസ് അടിച്ച്‌ തകര്‍ത്തത്. ആക്രമിച്ച പ്രവര്‍ത്തകര്‍ ഗുണ്ടകളാണെന്നും ചെന്നിത്തല വിശേഷിപ്പിച്ചു.

ക്രമസമാധാനം നിലനിര്‍ത്തേണ്ട പോലീസിലെ ഒരു വിഭാഗം ഈ അഴിഞ്ഞാട്ടത്തിന് കണ്ണടച്ച്‌ കൊടുക്കുകയാണ്. അത് അംഗീകരിക്കാനാവില്ല. പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് ഈ അക്രമം നടത്തിച്ചതെന്ന് വിഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ കലാപത്തിനുള്ള ഭരണകക്ഷിയുടെ രണ്ടാമത്തെ ആഹ്വാനമാണ് കല്‍പ്പറ്റയിലെ ആക്രമണമെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഗേജിനുള്ളിൽ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി

0
എറണാകുളം: ലഗേജിനുള്ളിൽ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി....

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു

0
കോഴിക്കോട്: കാരശ്ശേരി തേക്കുംകുറ്റിയില്‍ പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. തേക്കുംകുറ്റി...

കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നു ; കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍...

നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നൽകുന്നതെന്ന് കെ...

0
കണ്ണൂര്‍: നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി...