Friday, October 4, 2024 10:26 am

മലയിൻകീഴിൽ ബൂത്തിന് സമീപം പടിക്കെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ പണക്കെട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി. മലയിൻകീഴ് മച്ചേൽ എൽപി സ്കൂളിൽ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു. 500ന്‍റെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നാല് നോട്ടുകള്‍ മാത്രം 200ന്‍റെയും 100ന്‍റെയുമുണ്ട്. രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാൻ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു. തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഇലക്ഷൻ സ്ക്വാഡിനെ വിവരമറിയിച്ചു.

വൈകാതെ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് മഹസര്‍ തയ്യാറാക്കി തുക മലയിൻകീഴ് ട്രഷറിയിലേക്ക് മാറ്റി. രാവിലെയാണ് സംഭവമുണ്ടായതെങ്കിലും ഇതുവരെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ആരുമെത്തിയിട്ടില്ല. വോട്ട് ചെയ്യാനെത്തിയ ആരുടെയെങ്കിലും കൈവശം നിന്ന് വീണുപോയതാകാനും മതി. അതേസമയം മറ്റേതെങ്കിലും വഴിയാണോ തുക അവിടെയെത്തിയത് എന്ന കാര്യവും അന്വേഷിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പണം കണ്ടെത്തുന്നത്, പ്രത്യേകിച്ച് പോളിങ് ബൂത്തിന് സമീപത്ത് നിന്ന് കണ്ടെത്തുന്നത് ഏറെ പ്രാധാന്യമുള്ള സംഭവം തന്നെ.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ചാഗോസ് ദ്വീപിൻ്റെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുത്ത് ബ്രിട്ടണ്‍

0
ലണ്ടന്‍: ഷാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടണ്‍. പതിറ്റാണ്ടുകള്‍ക്ക്...

കോഴഞ്ചേരിയിലെ സി.കേശവന്‍ സ്മാരകത്തിന്റെ നവീകരണം പൂർത്തിയായി

0
കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയും നിവർത്തന പ്രക്ഷോഭ നായകനും തിരുകൊച്ചി...

തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയൽ ; പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

0
വീണ്ടും പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അടുത്തിടെ നിരവധി ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക്...

എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം ; മനാഫ്

0
കോഴിക്കോട് : ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍...