റാന്നി : സിപിഎമ്മിന്റെ അഴിമതിക്കും ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിനുമെതിരെയും ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. പെരുനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പിള്ള അധ്യക്ഷത വഹിച്ചു. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ശ്രിമതി മഞ്ജുളാ ഹരി, മോഹനൻ മാടമൺ, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് എം എസ്, വൈസ് പ്രസിഡണ്ട് സാനു മാമ്പാറ, സെക്രട്ടറി അജി മോൻ, ജിജു ശ്രീധർ, സോമരാജൻ എന്നിവർ സംസാരിച്ചു.
ജനകീയ വിചാരണ സംഘടിപ്പിച്ചു
RECENT NEWS
Advertisment