ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 5 വിക്കറ്റിനാണ് വിജയിച്ചത്. 52 റണ്‍സുമായി പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി.സെമി ഫൈനലിലെ താരമായിരുന്ന ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് 1 റണ്ണുമായി മടങ്ങി. മൂന്നാമനായെത്തിയ 9 പന്തില്‍ 10 റണ്‍സുമായി പുറത്തായി. നാലാമനായി ക്രീസിലെത്തിയ ബെന്‍ സ്റ്റോക്‌സ് കരുതലോടെയാണ് ബാറ്റ് വീശിയത്. തിടുക്കമില്ലാതെ ക്ഷമയോടെ ഒരറ്റത്ത് നിലയുറപ്പിച്ച സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ വിജയ റണ്‍സ് നേടിയത്. 49 പന്തുകള്‍ നേരിട്ട സ്റ്റോക്‌സ് 52 റണ്‍സ് നേടി. 5 ബൗണ്ടറികളും ഒരു സിക്‌സറും സ്‌റ്റോക്‌സിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

20 റണ്‍സ് നേടിയ ഹെന്റി ബ്രൂക്കും 19 റണ്‍സ് നേടിയ മൊയീന്‍ അലിയും സ്‌റ്റോക്‌സിന് ഉറച്ച പിന്തുണ നല്‍കി. മികച്ച ഫോമില്‍ പന്തെറിഞ്ഞ ഷഹീന്‍ അഫ്രീദിയ്ക്ക് ഫീല്‍ഡിംഗിനിടെ പരിക്കേറ്റത് പാകിസ്താന് തിരിച്ചടിയായി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ അഫ്രീദി, ഷദാബ് ഖാന്‍, മുഹമ്മദ് വസീം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഇംഗ്ലണ്ടിന്റെ രണ്ടാം ലോകകപ്പ് കിരീട വിജയത്തിനാണ് മെല്‍ബണ്‍ സാക്ഷിയായത്. പോള്‍ കോളിംഗ്‌വുഡിന് ശേഷം ടി20 ലോകകപ്പ് സ്വന്തമാക്കുന്ന നായകനായി ജോസ് ബട്‌ലര്‍ മാറി. പുരുഷ ക്രിക്കറ്റില്‍ ഏകദിന ലോകകപ്പും ടി20 ലോകകപ്പും ഒരേസമയം നേടിയ ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ടീമെന്ന് വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിന് ശേഷം രണ്ട് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ ടീമായി മാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...