പത്തനംതിട്ട : ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്ടറേറ്റ് ധർണയുടെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റ് പടിക്കല്‍ ധർണ്ണ നടത്തി. സമരം സംസ്ഥാന ട്രഷറർ ജി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
പെട്രോൾ, ഡീസൽ, പാചകവാതക വില വർധന നിയന്ത്രിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി -യിൽ ഉൾപ്പെടുത്തുക, തയ്യൽ തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, ക്ഷേമനിധിയിൽ നിന്നും പെൻഷൻ ആയവരുടെ റിട്ടയർമെന്റ് ആനുകൂല്യം വിതരണം ചെയ്യുക, കിറ്റക്സ് ഉൽപ്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരെ ഒറ്റപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. പ്രസിഡണ്ട് ആർ രാജസേനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ജി രാജൻ, ട്രഷറർ എം വി മോഹനൻ, എം വി ജേക്കബ്, ഓ കൃഷ്ണവേണി, ബി രാജമ്മ, എം രാജൻ എന്നിവർ സംസാരിച്ചു.