തകഴി: ഗതാഗത തടസ്സം നിത്യസംഭവമായി മാറിയിരിക്കുന്ന തകഴി റെയിൽവെ ക്രോസിലെ യാത്ര ക്ലേശം ശാശ്വതമായി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് തകഴി റെയിൽവെ ക്രോസ് മേൽപാലം സംമ്പാദക സമിതി രൂപീകരിച്ചു.
എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ.പി.കെ.സദാനന്ദൻ സീനിയർ വൈസ് പ്രസിഡന്റ് ജോർജ് തോമസ് കളപ്പുര, കുഞ്ഞുമോൻ പട്ടത്താനം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട്, ഷാജി തോട്ടുക്കടവിൽ, ജോൺസൺ എം പോൾ, ടോമിച്ചൻ കളങ്ങര, ഫിലിപ്പ് ചെറിയാൻ, പിവിഎൻ മേനോൻ, ഷാജി മാധവൻ, വർഗ്ഗീസ് മാത്യൂ, കെ.ജിശശിധരൻ, കെ.ഡി സന്തോഷ്കുമാർ, പി.വി ചാക്കോ,സാബു തൈയ്യിൽകളം, ഫിലിപ്പ് ജോസ്, പി. ഡി.ജോർജ്, അജി കോശി, ഭരതൻ പട്ടരുമഠം,അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.
നീലകണ്ഠരര് ആനന്ദ് പട്ടമന (രക്ഷാധികാരി ), ഡോ ജോൺസൺ വി. ഇടിക്കുള ( ചെയർമാൻ), ഷാജിതോട്ടുകടവിൽ, ജോൺസൺഎം. പോൾ, ഭരതൻ പട്ടരുമഠം ( വൈസ്പ്രസിഡന്റ്), ഫിലിപ്പ് ചെറിയാൻ ( ജനറൽ സെക്രട്ടറി), ( സാബു തയ്യിൽക്കളം, അജികുമാർ കലവറശ്ശേരിൽ, കെ.പി സന്തോഷ് വിരിപ്പാല (ജോ. സെക്രട്ടറിമാർ) കുഞ്ഞുമോൻ പട്ടത്താനം (ട്രഷറാർ ) ആന്റണി ഫ്രാൻസിസ് കട്ടപ്പുറം ( ചീഫ് കോർഡിനേറ്റർ), ഗോപൻ തട്ടങ്ങാട്ട് (ഫിനാൻസ് കൺവീനർ) അഡ്വ. പി.കെ സദാനന്ദൻ ( ലീഗൽ ഉപദേഷ്ടാവ്)എന്നിവരടങ്ങിയ 23 അംഗ സമിതി രൂപീകരിച്ചു.
മേൽപാലം നിർമ്മിക്കാൻ റെയിൽവേ ബോർഡ് അനുമതി നല്കിയെങ്കിലും നിർമ്മാണ ചെലവിൻ്റെ പകുതി വീതം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി. മേൽപാലത്തിനായി 35.94 കോടി രൂപയാണ് കണക്കാക്കുന്ന തുക. ആദ്യഘട്ട ജോലിക്ക് സംസ്ഥാന സർക്കാരിൻ്റെ വിഹിതമായ 17.97 കോടി രൂപ അനുവദിക്കണമെന്നും റെയിൽവേയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും റെയിൽ വേ പാലം നിർമ്മിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പിടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പത്ര സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.
തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ വർദ്ധിച്ചു വരുന്ന യാത്ര തടസ്സങ്ങൾ ഒഴിവാക്കുന്നതിന് തകഴി റെയിൽവേ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 3ന് തകഴി റെയിൽവേ ഗേറ്റിന് സമീപം നിൽപ്പ് സമരം നടത്തിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയും സംഘവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് നടപടി വേഗത്തിലാക്കണമെന്നാവശ്യപെട്ട് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ ചേർന്ന് നിവേദനം നല്കിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033