പണത്തിന് അത്യാവശ്യം വന്നാൽ ആളുകൾ എളുപ്പത്തിൽ പണം ലഭിക്കുന്ന മാർഗങ്ങളാണ് ആദ്യം നോക്കുക. അത്തരത്തിലൊന്നാണ് പേഴ്‌സണൽ ലോൺ എടുക്കുക എന്നത്. കാർ ലോൺ പോലെയോ ഹോം ലോൺ പോലെയോ അല്ല വായ്പയായി എടുക്കുന്ന തുക എവിടെ എങ്ങനെ ചെലവഴിക്കുന്നു എന്നതിൽ നിങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങുളുമുണ്ടാവില്ല. അധികം രേഖകളൊന്നും ആവശ്യമില്ലാതെ ലോൺ വേഗത്തിൽ ലഭിക്കുമെങ്കിലും കൃത്യമായി തവണകളായി തിരിച്ചടയ്ണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഇത്തരത്തിലുള്ള വായ്പയ്ക്ക് ബാങ്ക് പ്രത്യേക ഫീസും ചാർജുകളും ചുമത്തുന്നുണ്ട്. ഫീസും ചാർജുകളും ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. കൂടാതെ ക്രെഡിറ്റ് സ്‌കോർ അനുസരിച്ച് പലിശ നിരക്കിലും വ്യത്യാസമുണ്ടാകാം. വ്യക്തിഗത വായ്പയെടുക്കുമ്പോൾ വായ്പ്ക്കാരന് നൽകേണ്ട ഫീസുകൾ എന്തൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം.
ലോൺ പ്രോസസ്സിംഗ് ചാർജുകൾ
വായ്പയെടുക്കുന്നയാളിൽ നിന്ന് ബാങ്കുകൾ പ്രൊസസിംഗ് ഫീസ് ഈടാക്കാറുണ്ട്. ലോൺ പ്രോസസ്സിംഗ് ഫീസ് എത്രയാണെന്നത് ബാങ്കുകളാണ് തീരുമാനിക്കുക .ഇത് സാധാരണയായി 0.5 ശതമാനം മുതൽ 2.50 ശതമാനം വരെയുള്ള തുകയാണ് ലോൺ പ്രോസസ്സിംഗ് ഫീസിനത്തിൽ ബാങ്കുകൾ ഈടാക്കാറുള്ളത്.
വെരിവിക്കേഷൻ ചാർജ്ജ്
ഒരു ബാങ്ക് വായ്പ അനുവദിക്കുന്നതിന് മുമ്പ്, അത് തിരിച്ചടക്കാൻ ഇടാപാടുകാരന് കഴിയുമോ എന്ന് പരിശോധിക്കാറുണ്ട്. സാധാരണയായി ഇടപാടുകാരന്റെ ക്രെഡൻഷ്യലുകൾ പരിശോധിക്കാൻ ഒരു മൂന്നാം കക്ഷി സ്ഥാപനത്തെയാണ് പൊതുവെ പ്രയോജനപ്പെടുത്താറുള്ളത്. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളും വായ്പ തിരിച്ചടവ് ചരിത്രങ്ങളും ബാങ്ക് പരിശോധിച്ചാണ് വായ്പ നൽകുക. ഇത്തരം വെരിഫിക്കേഷൻ പ്രക്രിയയ്ക്കുള്ള ചെലവ് കടം വാങ്ങുന്നയാളിൽ നിന്ന് ബാങ്ക് ഈടാക്കും.
ഇഎംഐ മുടങ്ങിയാലും പിഴ
വ്യക്തിഗത വായ്പ എടുക്കുന്നവർ സമയബന്ധിതമായി ഇഎംഐ പേയ്മെന്റുകൾ നടത്തുന്നതിന് ആവശ്യമായ പണം അക്കൗണ്ടിൽ നീക്കിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. നിങ്ങൾ ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ ബാങ്ക് പിഴ ചുമത്തുമെന്ന് ചുരുക്കം. നിങ്ങൾക്ക് മാസതത്തിൽ അടയ്ക്കാൻ കഴിയുന്ന ഒരു ഇഎംഐ തുക തിരഞ്ഞെടുത്ത് വായ്പ അടയ്‌ക്കേണ്ട തിയതിയിൽ അക്കൗണ്ടിൽ പണമുണ്ടോയെന്നത് പരിശോധിച്ച് ഉറപ്പുവരുത്തണം.
ജിഎസ്ടി നികുതി
ലോൺ എടുക്കുന്നവരിൽ നിന്നും ജിഎസ്ടി നികുതി എന്ന പേരിൽ ചെറിയ തുക ഈടാക്കാറുണ്ട്. വായ്പ അനവുവദിക്കുന്ന വേളയിലോ അല്ലെങ്കിൽ തിരിച്ചടവ് കാലയളവിലോ ആണ് ജിഎസ്ടി നികുതിയിനത്തിലുള്ള തുക അടയ്‌ക്കേണ്ടിവരിക.
പ്രീ പേയ്‌മെന്റ് പിഴ
ബാങ്കുകൾക്ക് പണം സമ്പാദിക്കുന്നതിനുള്ള പ്രധാന മാർഗം പലിശ തന്നെയാണ്. അതിനാൽ നിശ്ചിത കാലയളവിന് മുമ്പ് നിങ്ങളുടെ കടം വീട്ടുകയാണെങ്കിൽ, ബാങ്കിന് കാര്യമായ നേട്ടമുണ്ടാകില്ല. ഈ നഷ്ടം നികത്താൻ ബാങ്ക് ഒരു മുൻകൂർ പേയ്‌മെന്റ് പിഴവലിയ തുക അപ്രതീക്ഷിതമായ കയ്യിലെത്തിയാലാണ് പലരും വായ്പാതുക ഒരുമിച്ച് അടച്ചുതീർക്കുക. ഇത് ബാങ്കുകൾക്ക് നഷ്ടമായതിനാൽ ഇത്തരത്തിലുള്ള തിരിച്ചടവുകളിലും ബാങ്കുകൾ പ്രീ പെയ്‌മെന്റ് പിഴ ചുമത്താറുണ്ട്. സാധാരണയായി ബാങ്കുകൾ 2-4% വരെ പ്രീപേയ്മെന്റ് ഫീസ് ഇനത്തിൽ ഈടാക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033