Sunday, July 6, 2025 5:08 am

തലവടി ചുണ്ടൻ പുന്നമടയിൽ പ്രദർശന തുഴച്ചിൽ നടത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്ത്തി നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുന്ന അലപ്പുഴ പുന്നമട കായലിൻ തലവടി ചുണ്ടൻ പ്രദർശന തുഴച്ചിൽ നടത്തി. തലവടി യു.ബി.സിയുടെ നേതൃത്വത്തിൻ നടന്ന പ്രദർശന തുഴയിൽ പ്രവാസ വ്യവസായി ചെയർമാൻ റെജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്യാപ്റ്റൻ പത്മകുമാർ പുത്തൻപറമ്പിൽ ആദ്യ വിസിൽ അടിച്ചതോടെ പുന്നമടയെ പുളകിതയാക്കി തലവടി ചുണ്ടൻ ഓളപ്പരപ്പുകൾ കീറിമുറിച്ച് മുന്നേറി. പ്രദർശന തുഴച്ചിലിന് തലവടി ചുണ്ടൻ സമിതി സെക്രട്ടറി റിക്‌സൺ ഉമ്മൻ എടത്തിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ ചാക്കാലയിൽ, ട്രഷറർ അരുൺ കുമാർ, വൈസ് പ്രസിഡണ്ട്‌ പ്രിൻസ് എബ്രഹാം,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്തംഗം ജോജി ജെ വൈലോപ്പള്ളി, യു.ബി.സി ഭാരവാഹികളായ രക്ഷാധികാരി കെ എ പ്രമോദ്, ക്ലബ്ബ് പ്രസിഡൻ്റ് സായി ജോപ്പൻ ഐസക്, സെക്രട്ടറി സജിമോൻ, ലീഡിംഗ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, പരിശീലകൻ സുനിൽ, പി എം കണ്ണൻ, സെബിൻ മാത്യു, വി.വി വിനോദ് എന്നിവർ നേതൃത്വം നൽകി.

തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തിലാണ് മത്സരത്തിന് തയ്യാറെടുക്കുന്നതെന്ന് ടിടിബിസി മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വി.ഇടിക്കുള എന്നിവർ പറഞ്ഞു. 2022 ഏപ്രിൽ 14 നാണ് 120 വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ച് കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം നടന്നത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കുന്ന തരത്തിലാണ് വള്ളത്തിൻ്റെ ഘടന. ഷിനു എസ്. പിള്ള (പ്രസിഡന്റ്), റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി), അരുൺ പുന്നശ്ശേരിൽ (ട്രഷറർ), ജോമോൻ ചക്കാലയിൽ ( വർക്കിംഗ്‌ പ്രസിഡന്റ്), കെ.ആർ. ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പിൽ°(വൈസ് പ്രസിഡന്റുമാർ) ഷിക്കു അമ്പ്രയിൽ (ഫിനാൻസ് കൺവീനർ),അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വി.ഇടിക്കുള (മീഡിയ വിഭാഗം കൺവീനർമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രെയിനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു

0
ആലപ്പുഴ : ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ...

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...