‘കാലാവധി കഴിഞ്ഞിട്ടും തുടരുന്നു’ ; സാങ്കേതിക സർവകലാശാല ഭരണസമിതിക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ ഭരണസമിതി തുടരുന്നത് അനധികൃതമായെന്ന് പരാതി. കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സർവകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണർസും പുനഃസംഘടിപ്പിച്ചിട്ടില്ല. ഭരണസമിതി അടിയന്തരമായി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകി. സർവകലാശാല ചട്ടപ്രകാരം ഭരണസമിതിയുടെ കാലാവധി നാല് വർഷമാണ്. ഇത് പ്രകാരം 2020 ഏപ്രിൽ രണ്ടിന് രൂപീകരിച്ച സമിതിയുടെ സമയപരിധി ഇക്കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ചു.
എന്നാല്‍ സിൻഡിക്കേറ്റോ ബോർഡ് ഓഫ് ഗവർണർസോ പുനഃസംഘടിപ്പിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനെതിരെ ആണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതിയുമായി രംഗത്ത് വന്നത്. അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നു എന്ന് ആരോപിക്കപ്പെടുന്ന മുൻ എം പി പി.കെ. ബിജു ഉൾപ്പെടെ ആറുപേർക്ക് വേണ്ടി പുനഃസംഘടന വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം.

ചട്ടപ്രകാരം സമിതിയുടെ പുനഃസംഘടന വരെ മാത്രമേ നോമിനേറ്റഡ് അംഗങ്ങളായ ഇവർക്ക് തുടരാൻ കഴിയൂ. പുനഃസംഘടന നടന്നാൽ ഇവരെ വീണ്ടും നാമനിർദേശം ചെയ്യാൻ വ്യവസ്ഥയുമില്ല. അതിനാൽ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. അനധികൃതമായി തുടരുന്ന ബോർഡ് ഓഫ് ഗവർണർസ് അംഗങ്ങളെയും സിൻഡിക്കേറ്റിനെയും പിരിച്ചുവിടണമെന്നതാണ് പരാതിക്കാരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങാനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആലോചിക്കുന്നുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്ഐആർ ന്യൂനപങ്ങളെ ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികൾ

0
ദില്ലി: എസ്ഐആർ ന്യൂനപങ്ങളെ ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികൾ. നടപടിയിൽ ആശങ്കയറിയിച്ച് കേന്ദ്രസർക്കാറിന്...

പ്രിയദർശിനി പദ്ധതിക്കും നടപ്പാക്കിയ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യം , കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ...

പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ എൽ ഡി എഫ് സർക്കാർ...

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻറെ പി എം ശ്രീ (PM SHRI)...

വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

0
തിരുവനന്തപുരം : വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ...