എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ. എഡിജിപി പി വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. മൈ പോലീസ് സ്‌റ്റേഷനെ കുറിച്ച് എഡിജിപി ചോദിച്ച ചോദ്യങ്ങൾക്ക് പോലീസുകാർക്ക് ഉത്തരം അറില്ലായിരുന്നു. മിന്നൽ സന്ദർശനം കഴിഞ്ഞ് എഡിജിപി മടങ്ങിയതിന് പിന്നാലെ കൊല്ലം അഡീഷണൽ എസ്പിയാണ് പോലീസുകാർക്ക് മെമ്മോ നൽകിയത്. കഴിഞ്ഞ ദിവസമാണ് എഡിജിപി പി വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു.

എഡിജിപി എത്തിയ സമയത്ത് സ്റ്റേഷൻ പരിസരമാകെ മലിനമാക്കപ്പെട്ട നിലയിലായിരുന്നു. ഇക്കാര്യവും അദ്ദേഹം ചോദ്യം ചെയ്തു. പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് മൈ പോലീസ് സ്റ്റേഷൻ. പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്റ്റേഷനിലെ ആരും മറുപടി ലഭിക്കാത്തതിൽ എഡിജിപി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അഡീഷണൽ എസ്പി കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ആനത്താവളത്തില്‍ ആനസവാരി നിലച്ചിട്ട് ഏഴുവര്‍ഷം : നിര്‍ത്തലാക്കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ...

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന...

ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

വടശ്ശേരിക്കര നരിക്കുഴിയിൽ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : വടശ്ശേരിക്കര നരിക്കുഴി ജംഗ്ഷന് സമീപം ജനവാസമേഖലയിൽ നിന്നും പെരുമ്പാമ്പിനെ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...